K Sudhakaran: ഉചിതമായ സാമ്പത്തിക സഹായമല്ല സർക്കാർ നൽകിയത്; ആലുവ സംഭവത്തിൽ കെ. സുധാകരന്‍

K Sudhakaran about Aluva case: സര്‍ക്കാരിനെ  പ്രതിനിധീകരിച്ച് പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും ആരും ഉണ്ടായിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 08:19 PM IST
  • സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ അതിഥി തൊഴിലാളികള്‍ വലിയ സംഭാവനകള്‍ നൽകുന്നുണ്ട്.
  • സംസ്ഥാനത്തു 31 ലക്ഷത്തോളം അതിഥിതൊഴിലാളികൾ ഉണ്ട്.
K Sudhakaran: ഉചിതമായ സാമ്പത്തിക സഹായമല്ല സർക്കാർ നൽകിയത്; ആലുവ സംഭവത്തിൽ കെ. സുധാകരന്‍

തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇത്തരത്തിലൊരു നിഷ്ഠൂരമായ സംഭവം നടന്നിട്ടും സർക്കാർ അവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ഉചിതമായ സാമ്പത്തിക സഹായമല്ല കുട്ടിയുടെ കുടുംബത്തിന് നൽകിയതെന്നും സുധാകരൻ പറഞ്ഞു. പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും സര്‍ക്കാരിനെ  പ്രതിനിധീകരിച്ച് ആരും ഉണ്ടായിരുന്നില്ല. കേസ് അന്വേഷിക്കുന്നതിൽ പോലീസിന് സംഭവിച്ച വീഴ്ച്ച വളരെ പ്രകടമായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ അതിഥി തൊഴിലാളികള്‍ വലിയ സംഭാവനകള്‍ നൽകുന്നുണ്ട്.

എന്ന് കരുതി അവർ മീം ഉണ്ടാകുന്ന പ്രശ്നങ്ങളും ജനങ്ങളുടെ ആശങ്കകളും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തു 31 ലക്ഷത്തോളം അതിഥിതൊഴിലാളികൾ ഉണ്ട്. എന്നാൽ സർക്കാറിന്റെ കണക്കുകളിൽ 5 ലക്ഷം പേര്‍ മാത്രമാണുള്ളത്. ഇവരുടെ കൃത്യമായ എണ്ണമോ, പശ്ചാത്തലമോ സര്‍ക്കാരിന്റെ പക്കലില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണു കാണുന്നതെന്നു മനസിലാക്കാന്‍. 159 അതിഥി തൊഴിലാളികള്‍ 2016- 2022 കാലയളവില്‍ കൊലക്കേസ് പ്രതികളായിട്ടുണ്ടെന്ന കണക്കും ഞെട്ടലുളവാക്കുന്നതാണ്.

ALSO READ: പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയ സംഭവം; സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് കെ. സുരേന്ദ്രൻ

നിലവില്‍ അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല. നിലവില്‍ ഇവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. സംസ്ഥാനത്തേക്ക് തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സില്ല. ഇവരുമായി ബന്ധപ്പെട്ട് വിശദമായ സര്‍വേ നടത്താന്‍ സർക്കാർ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ പക്കല്‍ . ഇവരുടെ വ്യക്തമായ ഐഡന്റിറ്റി ഉണ്ടാകണം.  ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും സംസ്ഥാനത്തു കാലുകുത്താന്‍ അനുവദിക്കരുത്. അങ്ങനെയുള്ളവരെ അടിയന്തരമായി പുറത്താക്കാനും നടപടി സ്വീകരിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News