Mullaperiyar | മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് കെ. സുധാകരന്‍

ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 06:16 PM IST
  • എന്നാല്‍, നവംബര്‍ ആറിന് തമിഴ്നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോള്‍ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്
  • അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു
  • മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തര്‍ നദീജല വിഷയങ്ങള്‍
  • അദ്ദേഹം അറിയാതെ ഈ വിഷയത്തില്‍ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവം
Mullaperiyar | മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കേരളത്തിന്റെ (Kerala) താത്പര്യങ്ങള്‍ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് കെപിസിസി പ്രസിഡന്റ് (KPCC President) കെ. സുധാകരന്‍. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും  മുഖ്യമന്ത്രിയും (Chief minister) മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്.

മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നൽകാൻ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. മരംമുരി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു.

ALSO READ: Dam water level | അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

എന്നാല്‍, നവംബര്‍ ആറിന് തമിഴ്നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോള്‍ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്. അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തര്‍ നദീജല വിഷയങ്ങള്‍ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം അറിയാതെ ഈ വിഷയത്തില്‍ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവം.  

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാന്‍ വ്യക്തമായ ആസൂത്രണമാണ് തമിഴ്നാട് നടത്തുന്നത്. അതിന്റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തല്‍.  തമിഴ്നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

ALSO READ:

നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ തുടര്‍ച്ചയായി ഈ വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഏറുകയാണ്. കനത്ത മഴയില്‍ ജനങ്ങളുടെ ആശങ്കയും ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News