പൗരത്വ ഭേദഗതി നിയമം; പിണറായിക്ക് മറുപടികൊടുത്ത് കെ.സുരേന്ദ്രന്‍

പാര്‍ലമെന്റ് പാസാക്കിയ എല്ലാ നിയമവും കേരളത്തിലും നടപ്പിലാകുമെന്നാണ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്.  

Last Updated : Dec 13, 2019, 11:45 AM IST
പൗരത്വ ഭേദഗതി നിയമം; പിണറായിക്ക് മറുപടികൊടുത്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാകില്ലയെന്നു പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്.

പാര്‍ലമെന്റ് പാസാക്കിയ എല്ലാ നിയമവും കേരളത്തിലും നടപ്പിലാകുമെന്നാണ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്. തന്‍റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. 

കടുത്ത മോദി വിരോധിയായ മമതാ ദീദിയുടെ ബംഗാളില്‍ നിയമം നടക്കും പിന്നെയാണ് കേരളത്തിലെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു:

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. 

മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയേയും മതേതരത്വത്തേയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് ഈ നിയമമെന്നും. ഈ കരിനിയമത്തിന്‍റെ സാധുത സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും ഇത്തരത്തിലുള്ള ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലയെന്നും മുഖ്യമന്ത്രി ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

അതിന് മറുപടി ആയിട്ടാണ് സുരേന്ദ്രന്‍റെ ഈ പോസ്റ്റ്. 

Trending News