തൃശൂർ ∙ കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു.
കോവിഡ് (Covid-19) പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡില്‍നിന്നും മുക്തി നേടിയെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ സ്കാനിംഗില്‍ തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുകയായിരുന്നു.
Also read: Covid update: കോവിഡ് ബാധയില്‍ നേരിയ കുറവ്, രോഗം സ്ഥിരീകരിച്ചത് 3,346 പേര്‍ക്ക്
സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ അദ്ധ്യക്ഷനായിരുന്നു. 2011ലും കോങ്ങാട് നിന്ന് ആദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.