വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ബില്‍ കൊണ്ടുവരണം: കടകംപള്ളി

ശബരിമല യുവതി പ്രവേശനത്തിനെതിരെ ബില്‍ അവതരിപ്പിക്കാന്‍ ആര്‍എസ്‌പി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്സഭയില്‍ നോട്ടിസ് നല്‍കിയതിനെതിരെ പ്രതികരക്കുകയായിരുന്നു മന്ത്രി.   

Last Updated : Jun 19, 2019, 11:08 AM IST
വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ബില്‍ കൊണ്ടുവരണം: കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

ശബരിമല യുവതി പ്രവേശനത്തിനെതിരെ ബില്‍ അവതരിപ്പിക്കാന്‍ ആര്‍എസ്‌പി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്സഭയില്‍ നോട്ടിസ് നല്‍കിയതിനെതിരെ പ്രതികരക്കുകയായിരുന്നു മന്ത്രി. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. 

പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്‍ ആയിരിക്കുമിത്. എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

ശബരിമല ശ്രീധർമ്മക്ഷേത്ര ബിൽ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ.കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്. 2018 സെപ്റ്റംബര്‍ ഒന്നിന് മുന്‍പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും കോടതി വിധി ബാധകമാകരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.

സാധാരണ സ്വകാര്യ ബില്ലുകൾ സഭയിൽ പാസാകാറില്ല. ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമം ആലോചിക്കും എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്ന സാഹചര്യത്തിൽ കേന്ദ്രം എന്ത് സമീപനമാണ് ഈ സ്വകാര്യ ബില്ലിനോട്  സ്വീകരിക്കുന്നതെന്നത് പ്രധാനമാകും.

Trending News