Kundara: സിബിഎല്‍ കല്ലട ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മഹാദേവിക്കാട് കാട്ടില്‍ തെക്കതില്‍ ചുണ്ടന്‍ ജേതാക്കളായി. ഇടിയക്കടവ്-കാരൂത്രക്കടവ് നെട്ടായത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എന്‍.സി.ഡി.സി. ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാംസ്ഥാനവും പോലിസ് ബോട്ട്ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ മൂന്നാംസ്ഥാനവും നേടി.
മൂന്ന് ഹീറ്റ്‌സുകളിലായി 9 ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ടൂറിസം വകുപ്പിന്‍റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് 11-ാം പാദമത്സരമാണ് ശനിയാഴ്ച കല്ലടയാറ്റില്‍ നടന്നത്.
Also Read: FIFA World Cup 2022: വനിതാ ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധയ്ക്ക്...! ശരിയായി വസ്ത്രം ധരിച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും
പൂര്‍ണ്ണമായും മഴ മാറിനിന്നെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരുന്നു ജലോത്സവം നടന്നത്. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ചെറുവള്ളങ്ങളുടെ മത്സരവും നടത്തി. 12 ചെറു വള്ളങ്ങൾ പങ്കെടുത്തു.
വെപ്പ്, ഇരുട്ടുകുത്തി വിഭാഗങ്ങളില്‍ പ്രാദേശിക ബോട്ട് ക്ലബ്ബുകള്‍ മത്സരിച്ചു. വെപ്പ് എ വിഭാഗത്തില്‍ മണ്‍റോതുരുത്ത് വേണാട് ബോട്ട് ക്ലബ്ബിന്‍റെ ഷോട്ട് പുളിക്കത്തറ ജേതാക്കളായി. വെപ്പ് ബി. വിഭാഗത്തില്‍ മണ്‍റോതുരുത്ത് വേണാട് ബോട്ട് ക്ലബ്ബിന്‍റെ പുന്നത്രപുരയ്ക്കല്‍ ഒന്നാമതെത്തി. ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ ശിങ്കാരപ്പള്ളി യുവശക്തിയുടെ സെന്‍റ് ജോസഫ് ജേതാക്കളായി.
കാരൂത്രക്കടവ് ഫിനിഷിംഗ് പോയിന്‍റിലെ പവലിയനില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ അഫ്‌സാനാ പര്‍വീണ്‍, എം.എല്‍.എ.മാരായ സി.ആര്‍.മഹേഷ്, സുജിത്ത് വിജയന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവീമോഹന്‍, ദിനേശ്, സാം കെ.ഡാനിയേല്‍, അന്‍സര്‍ ഷാഫി, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എം.പി.യും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ.യും ട്രോഫികള്‍ നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...