അടങ്ങാതെ കാനം;ജോസ് പക്ഷവുമായി സാമൂഹിക അകലം വേണമെന്ന് കാനം!

കേരള കോണ്‍ഗ്രസ്‌ ജോസ് പക്ഷത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായി സിപിഎം മുന്നോട്ട് പോകുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐ രംഗത്ത്.

Last Updated : Jul 5, 2020, 01:57 PM IST
അടങ്ങാതെ കാനം;ജോസ് പക്ഷവുമായി സാമൂഹിക അകലം വേണമെന്ന് കാനം!

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ്‌ ജോസ് പക്ഷത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായി സിപിഎം മുന്നോട്ട് പോകുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐ രംഗത്ത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജോസ് പക്ഷവുമായി സാമൂഹിക അകലം 
വേണമെന്ന് വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ ഭരണ സാധ്യതയെ ദുര്‍ബലപെടുത്തുന്ന നിലപാടുകള്‍ എടുക്കാന്‍ പാടില്ലെന്നും 1965 ലെ ചരിത്രം കോടിയേരി ഒന്നുകൂടെ വായിക്കണം എന്നും കാനം പറഞ്ഞു.

1965 ല്‍ ഒറ്റയ്ക്കല്ല മത്സരിച്ചത്,കോടിയേരി ആ ചരിത്രം ഒന്ന് കൂടി വായിക്കണം,65 ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ധാരണയിലാണ് 
സിപിഎം മത്സരിച്ചത് എന്നും കാനം ഓര്‍മിപ്പിക്കുന്നു.

എല്‍ഡിഎഫിന്‍റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ കക്ഷികളെ മുന്നണിയിലേക്ക് ആകര്‍ഷിച്ച് കൊണ്ടാകണം എന്നും കാനം പറയുന്നു.
അങ്ങനെയല്ലാതെ വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ച് കൊണ്ടല്ല എന്നും കാനം വ്യക്തമാക്കുന്നു.

തുടര്‍ഭരണത്തെ ദുര്‍ബ്ബലപെടുത്താനുള്ള രാഷ്ട്രീയ തീരുമാനം എടുക്കാന്‍ പാടില്ല എന്നും കാനം പറയുന്നു.

മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളതാണ് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല,മൂന്ന് മുന്നണിയുമായി വിലപേശുകയാണ്,ജോസ് കെ മാണി പക്ഷത്തെ എംപിമാര്‍ നിലവില്‍ 
യുപിഎ യുടെ ഭാഗമാണ് അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ എന്ന് പറഞ്ഞ കാനം യുഡിഎഫ് വിട്ട് എംപി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന 
പാര്‍ട്ടി എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ച കാര്യവും കാനം ചൂണ്ടിക്കാട്ടി.

Also Read:ജോസിന് പാല,മാണി സി കാപ്പന് രാജ്യസഭ,ജോസ് പക്ഷത്തെ കൂടെ കൂട്ടാന്‍ സിപിഎം ഫോര്‍മുല?

 

ജോസ് കെ മാണി വിഷയത്തില്‍ സാമൂഹിക അകലം പാലിക്കേണ്ട സമയമാണെന്നും തങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കുമെന്നും കാനം വ്യക്തമാക്കി.

അതേസമയം സിപിഎം ജോസ് കെ മാണിയെ ഇടത് മുന്നണിയില്‍ എത്തിക്കുന്നതിനുള്ള നീക്കം നടത്തുന്നതായാണ് വിവരം.എത്രെയും പെട്ടന്ന് ഇക്കാര്യത്തില്‍ 
നിലപാട് വ്യക്തമാക്കണം എന്ന സന്ദേശം സിപിഎം നേതൃത്വം ജോസ് കെ മാണിക്ക് നല്‍കിയതായാണ് വിവരം.ഇടത് മുന്നണി പ്രവേശം സംബന്ധിച്ച്  
ഉടന്‍ ചേരുന്ന കേരളാ കൊണ്ഗ്രെസ്സ് നേതൃയോഗം ചര്‍ച്ചചെയ്യുമെന്നാണ് വിവരം.

Trending News