അർജന്‍റീനയുടെ വിജയം: വെള്ളാട്ടം നേർച്ചയും 2000 പേർക്ക് അന്നദാനവുമായി കുഞ്ഞിമംഗലം ഗ്രാമം

വിശ്വാസത്തിനുമപ്പുറം കണ്ണൂരുകാരുടെ വികാരമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. കുഞ്ഞുകുഞ്ഞു പ്രാർത്ഥനകളിൽ തുടങ്ങി വലിയ വലിയ നേർച്ചകളിൽ വരെ മുത്തപ്പനുണ്ടാകും. കാൽപന്തുകളിയുടെ ആവേശം സിരകളിൽ പടർന്ന കുഞ്ഞിമംഗലം കുതിരുമ്മൽ അർജന്‍റീന ഫാൻസിന്‍റെ വിജയാഹ്ളാദത്തിലും അതുകൊണ്ടു തന്നെ മുത്തപ്പനെ മാറ്റി നിർത്താനായില്ല.  

Edited by - Zee Malayalam News Desk | Last Updated : Dec 23, 2022, 06:45 PM IST
  • കുഞ്ഞിമംഗലം കുതിരുമ്മൽ അർജന്‍റീന ഫാൻസിന്‍റെ വിജയാഹ്ളാദത്തിലും അതുകൊണ്ടു തന്നെ മുത്തപ്പനെ മാറ്റി നിർത്താനായില്ല.
  • കുഞ്ഞിമംഗലം തെരു റേഷൻ കടയ്ക്കു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു മുത്തപ്പൻ വെളളാട്ടവും അന്നദാനവും.
  • കടലുകൾക്കും ഭൂഖണ്ഡങ്ങൾക്കുമക്കരെ ദേശീയമായും വംശീയമായും ഭാഷാപരമായുമെല്ലാം വിഭിന്നമായ ഒരു ദേശത്തിന്‍റെ കായിക വിജയാഹ്ളാദം.
അർജന്‍റീനയുടെ വിജയം: വെള്ളാട്ടം നേർച്ചയും 2000 പേർക്ക് അന്നദാനവുമായി കുഞ്ഞിമംഗലം ഗ്രാമം

കണ്ണൂർ: ലോകകപ്പ് ഫുട്ബാളിൽ അർജൻറീനയുടെ കപ്പ് നേട്ടത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കണ്ണൂർ കുഞ്ഞിമംഗലത്ത് മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടന്നു. കുഞ്ഞിമംഗലം കുതിരുമ്മൽ അർജൻറീന ഫാൻസിന്‍റെ നേതൃത്വത്തിലായിരുന്നു വെള്ളാട്ടവും അന്നദാനവും.

വിശ്വാസത്തിനുമപ്പുറം കണ്ണൂരുകാരുടെ വികാരമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. കുഞ്ഞുകുഞ്ഞു പ്രാർത്ഥനകളിൽ തുടങ്ങി വലിയ വലിയ നേർച്ചകളിൽ വരെ മുത്തപ്പനുണ്ടാകും. കാൽപന്തുകളിയുടെ ആവേശം സിരകളിൽ പടർന്ന കുഞ്ഞിമംഗലം കുതിരുമ്മൽ അർജന്‍റീന ഫാൻസിന്‍റെ വിജയാഹ്ളാദത്തിലും അതുകൊണ്ടു തന്നെ മുത്തപ്പനെ മാറ്റി നിർത്താനായില്ല. 

Read Also: Nitha Fathima Death : നിദ ഫാത്തിമയുടെ മരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേരള അസോസിയേഷന്‍

കുഞ്ഞിമംഗലം തെരു റേഷൻ കടയ്ക്കു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു മുത്തപ്പൻ വെളളാട്ടവും അന്നദാനവും. ആണ്ടാം കൊവ്വൽ സ്വദേശിയും പ്രവാസിയും കടുത്ത അർജന്‍റീന ആരാധകനുമായ ഷിബുവിന്‍റേതായിരുന്നു നേർച്ച.

2000 പേർക്കായിരുന്നു അന്നദാനം അർജന്‍റീനയുടെ പതാകയാൽ അലങ്കരിച്ച പന്തലിലായിരുന്നു മുത്തപ്പൻ വെള്ളാട്ടം. കടലുകൾക്കും ഭൂഖണ്ഡ ങ്ങൾക്കുമക്കരെ ദേശീയമായും വംശീയമായും ഭാഷാപരമായുമെല്ലാം വിഭിന്നമായ ഒരു ദേശത്തിന്‍റെ കായിക വിജയാഹ്ളാദം. വടക്കേ മലബാറുകാരന്‍റെ വിശ്വാസവും ആചാരവുമായി ഇഴചേർന്നപ്പോൾ ലോകം പെട്ടന്ന് വളരെ വളരെ ചെറുതായി ഒരു കുഞ്ഞു ഗ്രാമമായ പ്രതീതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News