കണ്ണൂർ വിസി ചട്ടം ലംഘിച്ച് കോളേജിന് അനുവാദം നൽകിയത് വിവാദത്തിൽ

ഒരു മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് ആക്ഷേപം  

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 02:06 PM IST
  • കോളേജ് അനുവദിക്കാൻ ജൂൺ മാസത്തിൽ സർക്കാരിന്റെ NOC യ്ക്ക് കത്തുനൽകുകയായിരുന്നു
  • സർവ്വകലാശാല ചട്ടപ്രകാരം ആർട്സ് ആൻഡ് സയൻസ് കോളേജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം
  • ബികോം,ബിബിഎ, ബി എസ്‌സി, ഉൾപ്പെടെ അഞ്ചു കോഴ്സുകൾ ഈ വർഷം തന്നെ ആരംഭിക്കാനാണ് അനുമതി
കണ്ണൂർ വിസി ചട്ടം ലംഘിച്ച് കോളേജിന് അനുവാദം നൽകിയത് വിവാദത്തിൽ

കണ്ണൂർ : സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ കണ്ണൂർ സർവ്വക ലാശാല വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ പുതുതായി ഒരു ആർട്സ് ആൻഡ് സയൻസ് കോളേജിന് അംഗീകാരം നൽകാൻ ഏകപക്ഷീയമായി തീരുമാനിച്ചത് വിവാദമാവുന്നു.രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി, സർവ്വകലാശാല ചട്ടങ്ങൾ അവഗണിച്ചു് നടപ്പ് വർഷം തന്നെ അഫിലിയേഷൻ നൽകാനുള്ള ശുപാർശയ്ക്ക് സർക്കാരിന്റെ അനുമതി തേടി വിസി കത്ത് അയച്ചു. 
വിസി യുടെ നടപടി സിൻഡിക്കേറ്റ് അംഗീകരി ച്ചിട്ടില്ലെന്നറിയുന്നു 

കണ്ണൂർ ജില്ലയിലെ പടന്നയിൽ  ടി.കെ. സി എഡ്യുക്കേഷൻ സൊസൈറ്റിക്കാണ് ഈ വർഷം തന്നെ പുതിയ കോളേജ് അനുവദിക്കാൻ വിസി  സർക്കാരിന് ശുപാർശ ചെയ്തത്.സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങളുള്ള  ഒരു സൊസൈറ്റിയാണിതെന്ന റിയുന്നു. സർവ്വകലാശാല നിയമ പ്രകാരം പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കണമെന്നും പുതിയ അക്കാദമിക വർഷംആരംഭിക്കുന്നതിനുമുൻപ്  തന്നെ അഫിലിയേഷൻ നൽകിയിരിക്കണ മെന്നുമാണ് വ്യവസ്ഥ.പുതിയ കോളേജുകൾ അനുവദിക്കാനുള്ള അധികാരം എല്ലാ സർവ്വകലാശാലകളിലും സിഡിക്കേറ്റിലാണ് നിക്ഷിപ്തമായിട്ടുള്ളത്.

എന്നാൽ സിണ്ടിക്കേറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാതെ മെയ് മാസത്തിൽ വൈസ് ചാൻസലർ നേരിട്ട് രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളേജ് അനുവദിക്കാൻ ജൂൺ മാസത്തിൽ  സർക്കാരിന്റെ NOC യ്ക്ക്  കത്തുനൽകുകയായിരുന്നു. സർവ്വകലാശാല ചട്ടപ്രകാരം  ആർട്സ് ആൻഡ് സയൻസ് കോളേജിന്  അഞ്ച് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം. എന്നാൽ കോളേജ് സൊസൈറ്റിക്ക് ഒരു ഏക്കർ ഭൂമിയുടെ കുറവുള്ളതായും, സ്ഥിരം കെട്ടിടം നിർമ്മിക്കുന്നതിന്  അനുമതിയുള്ള കരഭൂമിയല്ലെന്നുമുള്ള രേഖകൾ മറച്ചുവച്ചാണ് വിസി അഫിലിയേഷന് ശു പാർശ ചെയ്തത്.

ബികോം,ബിബിഎ, ബി എസ്‌സി, ഉൾപ്പെടെ അഞ്ചു കോഴ്സുകൾ ഈ വർഷം തന്നെ ആരംഭിക്കാനാണ് അനുമതി നൽകിയി രിക്കുന്നത്.  വിഷയ വിദഗ്ധസമിതിയെ പ്രാഥമിക പരിശോധനയിൽ നിന്ന് വിസി ബോധപൂർവം ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. കണ്ണൂർ ജില്ലക്കാരനായ ഒരു മന്ത്രിയുടെയും സിൻ ഡിക്കേറ്റ് അംഗമായിരുന്ന ഒരു പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് വൈസ് ചാൻസലർ, സിൻ ഡിക്കേറ്റിനെ ഒഴിവാക്കി കോളേജിന് ശുപാർശ ചെയ്തതെന്നും ആക്ഷേപമുണ്ട്.

പുതിയ കോളേജിന് അംഗീകാരം നൽകാനുള്ള കണ്ണൂർ വിസി യുടെ തീരുമാനം തടയണമെന്നും, ചട്ടങ്ങൾക്ക് വിരുദ്ധമായി കോളേജിന്  അംഗീകാരം നൽകിയ വൈസ് ചാൻസലർക്കെതിരെ  സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പരാതി നൽകി.

വിസി യുടെ നടപടികളിൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും പ്രകടനമാണെങ്കിലും  ലോകയുക്തയുടെ പ്രവർത്തനങ്ങൾ നിലവിൽ അർഥശുന്യമായതുകൊണ്ട്  നിയമ നടപടികൾക്ക് ലോകയുക്തയെ സമീപിക്കുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News