തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പുതിയ നീക്കങ്ങളുമായി ഇഡി. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മുൻ എം പി പി കെ ബിജുവിനും ഷാജനും നോട്ടീസ് നൽകി. എ.സി.മൊയ്തീന്, എം.കെ.കണ്ണന് എന്നിവർക്കെതിരെയും സഹകരണ രജിസ്ട്രാർക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. അതേസമയം കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
ALSO READ: വേനൽ ചൂടിനിടെ ആശ്വാസമായി മഴ; 7 ജില്ലകളിൽ മുന്നറിയിപ്പ്
ബിജുവിനോടും ഷാജഹാനോടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിജുവിനോട് വ്യാഴാഴ്ചയും ഷാജി നോട് വെള്ളിയാഴ്ചയും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് അന്വേഷിക്കാനായി സിപിഎം നിയോഗിച്ച അന്വേഷണസമിതിയിലെ അംഗങ്ങൾ ആയിരുന്നു ഇരുവരും. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇത് കൈമാറാൻ തയ്യാറായിരുന്നില്ല. കൂടാതെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജുവിന് പണമിടപാട് ഉണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.