നിയമസഭയിലെ സംഘർഷത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്

കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവരാണ് വാച്ച് ആന്റ് വാർഡുകൾക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 06:26 AM IST
  • എംഎൽഎമാരെ മർദിച്ച വാച്ച് ആന്റ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാരാണ് സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്.
  • എന്നാൽ പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്ന് വനിതാ വാച്ച് ആന്റ് വാർഡുകളും പരാതി നൽകി.
  • ഈ പരാതികളിൽ സ്പീക്കർ സ്വീകരിക്കുന്ന നടപടിയാണ് പ്രധാനം.
നിയമസഭയിലെ സംഘർഷത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം: ഇന്നലെ നിയമസഭയിലുണ്ടായ അസാധാരണ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്. രാവിലെ എട്ട് മണിക്കാണ് യോ​ഗം വിളിച്ചിരിക്കുന്നത്. എംഎൽഎമാരെ മർദിച്ച വാച്ച് ആന്റ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാരാണ് സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്. കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവരാണ് സ്പീക്കർക്ക് പരാതി നൽകിയത്. എന്നാൽ പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്ന് വനിതാ വാച്ച് ആന്റ് വാർഡുകളും പരാതി നൽകി. ഈ പരാതികളിൽ സ്പീക്കർ സ്വീകരിക്കുന്ന നടപടിയാണ് പ്രധാനം.

അതേസമയം എംഎൽഎമാരുടെ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചേക്കില്ല. ചോദ്യോത്തരവേള മുതൽ പ്രശ്നം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങും. പ്രതിപക്ഷ നേതാവ് മന്ത്രി റിയാസിനെതിരെ നടത്തിയ പരാമർശത്തിലും റിയാസിന്റെ മറുപടിയിലും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഏറ്റുമുട്ടാനും സാധ്യതയുണ്ട്. അടിയന്തിരപ്രമേയ നോട്ടീസിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷവും വാച്ച് ആൻറ് വാ‍ർഡും തമ്മിൽ സംഘർഷമുണ്ടായത്. പോത്തൻകോട് പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമം മുൻനിർത്തിയുള്ള സ്ത്രീസുരക്ഷയിലെ അടിയന്തര പ്രമേയത്തിനാണ് അവതരണാനുമതി നിഷേധിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News