Kerala Rain Update: ആശ്വാസമായി വേനൽമഴ എത്തി; ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയിൽ കൊച്ചിക്കാർക്ക് ആശങ്ക

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴ ആയതിനാൽ കൊച്ചിയിലുള്ളവർ ആശങ്കയിലാണ്. പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ ഇടങ്ങളിലാണ് മഴ ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 09:01 AM IST
  • അതേസമയം കൊച്ചിയിൽ പെയ്തത് ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള മഴയാണ്.
  • ഇത് ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്.
  • പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മഴ പെയ്തത്.
Kerala Rain Update: ആശ്വാസമായി വേനൽമഴ എത്തി; ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയിൽ കൊച്ചിക്കാർക്ക് ആശങ്ക

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ വേനൽമഴ ലഭിച്ചു. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ചെയ്തു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും മഴ ലഭിച്ചു. വെള്ളിയാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്നും മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി 9 ജില്ലകളിൽ മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്.

അതേസമയം കൊച്ചിയിൽ പെയ്തത് ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള മഴയാണ്. ഇത് ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മഴ പെയ്തത്. ബ്രഹ്മപുരം സംഭവത്തിന് ശേഷം കൊച്ചിയിലെ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരീകരണം. ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചതെന്ന് വ്യക്തമാക്കി കൊണ്ടുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News