Kerala Assembly Election 2021: സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള BJP യോഗം ഇന്ന് തൃശ്ശൂരിൽ

ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള അന്തിമ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് (Final Candidate List) രൂപം നല്‍കുകയെന്നതാണ്.   

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 12:28 PM IST
  • സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തൃശ്ശൂരില്‍
  • യോഗത്തിൽ വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി (Suresh Gopi) തുടങ്ങിയവര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും
  • ശനിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന
Kerala Assembly Election 2021: സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള BJP യോഗം ഇന്ന് തൃശ്ശൂരിൽ

തൃശൂർ:  നിയമസഭാ തിരഞ്ഞെടുപ്പിലെ (Kerala Assembly Election 2021) സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തൃശ്ശൂരില്‍ ചേരും. ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള അന്തിമ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് (Final Candidate List) രൂപം നല്‍കുകയെന്നതാണ്. 

ഇന്നത്തെ യോഗത്തിൽ വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി (Suresh Gopi) തുടങ്ങിയവര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.   മാത്രമല്ല പാലക്കാട്, തൃശ്ശൂര്‍ സീറ്റുകളിലേക്ക് പരിഗണിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ (E.Sreedharan) പേര് ഒറ്റ സീറ്റിലേക്ക് ചുരുക്കാനും സാധ്യതയുണ്ട്. പാലക്കാട് ആണ് തനിക്ക് താൽപര്യം എന്നാണ് ഇ ശ്രീധരൻ അറിയിച്ചിരിക്കുന്നത്. 

Also Read: Congress വിട്ട പി സി ചാക്കോയ്ക്ക് വന്‍ ഡിമാന്‍ഡ്, ഒപ്പം കൂട്ടാന്‍ പണിപ്പെട്ട് NCPയും ബിഡിജെഎസും

സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കിയ പട്ടിക ബിജെപി (BJP) നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിശോധിച്ചശേഷം ശനിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News