തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൻറെ (Kerala Assembly Election 2021) ഫലസൂചന ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് മുന്നേറുന്നു. തപാൽ വോട്ടുകൾക്ക് പിന്നാലെ ഇവിഎം മെഷീനിലേക്ക് വോട്ടെണ്ണൽ മാറിയപ്പോൾ എൽഡിഎഫ് 78 സീറ്റുകളിലും യുഡിഎഫ് 57 സീറ്റുകളിലുമാണ് മുന്നേറുന്നത്. എൻഡിഎ രണ്ടിടത്ത് മുന്നേറ്റം തുടരുന്നു.
ധർമ്മടത്ത് പിണറായി വിജയന് ലീഡ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ലീഡ് തുടരുന്നു. ഹരിപ്പാട് രമേശ് ചെന്നിത്തല മുന്നിൽ. നേമത്തും പാലക്കാട്ടും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. നേമത്ത് കുമ്മനവും പാലക്കാട്ട് ഇ. ശ്രീധരനും മുന്നേറ്റം തുടരുകയാണ്.
മന്ത്രിമാരിൽ ജെ മേഴ്സിക്കുട്ടിയമ്മ പിന്നിലാണ്. പിസി വിഷ്ണുനാഥ് ലീഡ് ചെയ്യുന്നു. ഏറ്റുമാനൂരിൽ വിഎൻ വാസവൻ ലീഡ് ചെയ്യുന്നു. തവനൂരിൽ കെടി ജലീൽ പിന്നിലാണ്. ഫിറോസ് കുന്നുംപറമ്പിൽ ലീഡ് ചെയ്യുന്നു. പത്തനാപുരത്ത് ഗണേഷ് കുമാർ ലീഡ് തിരിച്ചുപിടിച്ചു. വട്ടിയൂർകാവിൽ പ്രശാന്ത് മുന്നിലാണ്. തൃശൂരിൽ പത്മജയാണ് ലീഡ് ചെയ്യുന്നത്. ബേപ്പൂരിൽ മുഹമ്മദ് റിയാസ് മുന്നിലാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നു. കോന്നിയിൽ ജനീഷ് കുമാറും ആറന്മുളയിൽ വീണാ ജോർജും മുന്നിലെത്തി. കുന്നത്തുനാട്ടിൽ യുഡിഎഫാണ് മുന്നിൽ. കായംകുളത്ത് യു പ്രതിഭ ലീഡ് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...