കേരള ബാങ്ക് ഒഴിവുകൾ നികത്തുന്നതിന് PSC-ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

ജീവനക്കാരുടെ യൂണിയനുകൾ നിരന്തരമായി പ്രമോഷൻ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 06:45 PM IST
  • കേരള ബാങ്ക് ഒഴിവുകൾ നികത്തുന്നതിന് PSC-ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം
  • ജീവനക്കാരുടെ യൂണിയനുകൾ നിരന്തരമായി പ്രമോഷൻ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു
  • ജീവനക്കാർക്ക് ലഭിക്കുന്ന ആദ്യത്തെ പ്രമോഷൻ ആണിത്
കേരള ബാങ്ക് ഒഴിവുകൾ നികത്തുന്നതിന്  PSC-ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

കേരള ബാങ്ക് ഒഴിവുകൾ നികത്തുന്നതിന്  PSC-ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം.കേരള ബാങ്കിലെ Deputy General Manager, Priority Sector Officer, IT Officer, Project Specialist/ Credit Specialist, Public Relations Officer, Law Officer, Assistant Engineer (Electrical & Civil), System Administrator, Assistant Manager, Clerk/Cashier, Receptionist/ PBX Operator, Confidential Assistant, Driver cum Attendant, Office Attendant എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് PSC-ക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ്  തീരുമാനം. ഏപ്രിൽ 12 ന് കൂടിയ കേരള ബാങ്ക് ഭരണസമിതി യോഗം പ്യൂൺ മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെയുളള വ്യത്യസ്ത തസ്തികകളിൽ അർഹരായ ജീവനക്കാർക്ക് പ്രമോഷൻ നൽകാൻ തീരുമാനിച്ചു.
 
ജീവനക്കാരുടെ യൂണിയനുകൾ നിരന്തരമായി പ്രമോഷൻ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമപരമായതും സാങ്കേതികവുമായ ചില തടസ്സങ്ങൾ കാരണം  പ്രമോഷൻ നൽകാൻ കഴിഞ്ഞിരുന്നില്ല. ഭരണസമിതിയുടെയും, കേരള സർക്കാരിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമായാണ് ജീവനക്കാരുടെ ചിരകാല അഭിലാഷമായ പ്രമോഷൻ സാധ്യമായത്. കേരള ബാങ്ക് രൂപീകരണശേഷം ജീവനക്കാർക്ക് ലഭിക്കുന്ന ആദ്യത്തെ പ്രമോഷൻ ആണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News