മുഖ്യമന്ത്രിയുടെ മകളും മുഹമ്മദ് റിയാസും വിവാഹിതരായി...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക നടന്ന വിവാഹച്ചടങ്ങെന്ന അപൂർവ്വതയും ഈ വിവാഹത്തിനുണ്ട്.

Last Updated : Jun 15, 2020, 11:23 AM IST
മുഖ്യമന്ത്രിയുടെ മകളും മുഹമ്മദ് റിയാസും വിവാഹിതരായി...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെ പത്തരയ്ക്കായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. 50 പേരെ മാത്രമാണ് ചടങ്ങിൽ ക്ഷണിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക നടന്ന വിവാഹച്ചടങ്ങെന്ന അപൂർവ്വതയും ഈ വിവാഹത്തിനുണ്ട്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ 6 വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതൽ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡി ആയി പ്രവർത്തിക്കുന്നു.

Also Read: പിണറായിയുടെ മകൾ പുനർവിവാഹിതയാകുന്നു, വരൻ മുഹമ്മദ് റിയാസ്

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഡിവെെഎഫ്‌ഐയിലൂടെയാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ചുവടുറപ്പിക്കുന്നത്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവെെഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായത്.

റിയാസ് 2009-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 838 വോട്ടുകള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനോട് പരാജയപ്പെട്ടു. മുഹമ്മദ് റിയാസ് എന്ന പേരിലെ മൂന്ന് അപരന്‍മാര്‍ ചേര്‍ന്ന് 4000-ത്തോളം വോട്ടുകള്‍ പിടിച്ചത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ്.

Trending News