Kerala School Kalolsavam: സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം.

Written by - Zee Malayalam News Desk | Last Updated : Oct 24, 2024, 12:23 PM IST
  • അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവം ലോ​ഗോ ക്ഷണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
  • നവംബർ 10 വരെയാണ് ലോഗോ സമർപ്പിക്കാനുള്ള സമയം
  • മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്
Kerala School Kalolsavam: സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവത്തിന് മുന്നോടിയായി ലോ​ഗോ ക്ഷണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.  വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 10 വരെയാണ് ലോഗോ സമർപ്പിക്കാനുള്ള സമയം.

2025 ജനുവരി നാല് മുതൽ എട്ട് വരെയാണ് കലോത്സവം നടക്കുന്നത്. നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തിൽ തീയതി മാറ്റുകയായിരുന്നു.

Read Also: സ്ത്രീധന പീഡനം; മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി

24 വേദികളിലായി തിരുവനന്തപുരം ജില്ലയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.  മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം.

എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ''കേരള സ്‌കൂൾ കലോത്സവം 2024-25' എന്ന് രേഖപ്പെടുത്തണം. നവംബർ 10ന് വൈകിട്ട് 5നകം ഷിബു. ആർ.എസ്., പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014. എന്ന വിലാസത്തിലാണ് ലോഗോ  അയക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News