തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. ഇന്ന് പവന് 440 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58280 ആയി.
Also Read: ബാങ്ക് ജീവനക്കാർക്ക് ഉടൻ ലഭിക്കും സന്തോഷ വാർത്ത.. ഡിസംബർ മുതൽ പ്രവർത്തി ദിനത്തിൽ മാറ്റമുണ്ടായേക്കും!
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 55 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7285 ആയിട്ടുണ്ട്. ഒക്ടോബർ 16 നാണ് സ്വർണം റെക്കോർഡ് വിലയായ 57000 കടന്നത്. ഈ മാസത്തിന്റെ ആദ്യം 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയായിരുന്നു. ദീപാവലിയോടെ സ്വർണവില 60000 കടക്കുമോയെന്ന് കാത്തിരുന്നു കാണാം.
ഈ മാസത്തെ സ്വർണവില അറിയാം...
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന് 80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി, ഒക്ടോബർ 11 ന് ഒറ്റയടിക്ക് 560 വര്ധിച്ചുകൊണ്ട് സ്വർണം 56,760 രൂപയായി, ഒക്ടോബർ 12 ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി.
Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!
ഒക്ടോബർ 13 ന് വിലയിൽ മാറ്റമില്ലായിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 14 നും 56960 ആയിരുന്നു, ഇന്നിതാ അതായത് ഒക്ടോബർ 15 ന് സ്വർണവില 200 രൂപ കുറഞ്ഞ് 56760 ആയി, ഒക്ടോബർ 16 ന് 360 രൂപ വർധിച്ചുകൊണ്ട് 57120 ഉം ഒക്ടോബർ 17 ന് 160 രൂപ വർധിച്ച് 57280 രൂപയും ഒക്ടോബർ 18 ന് 640 രൂപ പവന് വർധിച്ചുകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 57920 എത്തിയിരിന്നു ഇന്നലെ വീണ്ടും 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില 58240 ആയിട്ടുണ്ട് ഇന്ന് അതായത് ഒക്ടോബർ 20 ന് സ്വർണവില മാറ്റമില്ലാതെ 58240 ൽ തുടരുകയാണ് ഒക്ടോബർ 21 ആയ ഇന്ന് വീണ്ടും 160 രൂപ കൂടി സ്വർണവില 58, 400 ൽ എത്തി, ഒക്ടോബർ 22 നും മാറ്റമില്ലതെ 58400 ആയിരുന്നു, ഇന്ന് ഒക്ടോബർ 23 ന് 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില 58720 ൽ എത്തി ഇന്നിതാ അതായത് ഒക്ടോബർ 24 ന് വില 440 കുറഞ്ഞു കൊണ്ട് 58280 ആയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.