ബോറടി മാറ്റാം, ഒന്നിച്ചിരുന്ന് ചിയേഴ്സ് പറയാം... ബാറുകള്‍ നാളെ മുതല്‍ തുറക്കുന്നു....!

കോവിഡ്‌  കാലത്ത് ബോറടി മാറ്റാം, ഇനി ഒന്നിച്ചിരുന്ന് ചീയേഴ്സ് പറയാം...  സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു....!!

Written by - Zee Malayalam News Desk | Last Updated : Dec 21, 2020, 09:32 PM IST
  • സംസ്ഥാനത്ത് ബാറുകള്‍ (Bar) തുറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
  • രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് തുറക്കാന്‍ അനുമതി. നാളെമുതല്‍ ബാറുകളിലും, ക്ലബ്ബുകളിലും മദ്യം വിളമ്പാം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാന്‍ തീരുമാനമായി.
  • കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
ബോറടി മാറ്റാം,  ഒന്നിച്ചിരുന്ന്  ചിയേഴ്സ് പറയാം... ബാറുകള്‍ നാളെ മുതല്‍ തുറക്കുന്നു....!

തിരുവനന്തപുരം: കോവിഡ്‌  കാലത്ത് ബോറടി മാറ്റാം, ഇനി ഒന്നിച്ചിരുന്ന് ചീയേഴ്സ് പറയാം...  സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു....!!

സംസ്ഥാനത്ത് ബാറുകള്‍ (Bar) തുറക്കാന്‍ അനുമതി നല്‍കിക്കൊണ്ട്  സര്‍ക്കാര്‍ ഉത്തരവ്  പുറത്തിറങ്ങി. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് തുറക്കാന്‍ അനുമതി. നാളെമുതല്‍ ബാറുകളിലും,  ക്ലബ്ബുകളിലും മദ്യം വിളമ്പാം.  ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാന്‍ തീരുമാനമായി. കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.  

ബെവ്‌കോ ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 വരെയാക്കി വര്‍ദ്ധിപ്പിച്ചു.  കോവിഡ്‌  (COVID-19) വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 9 മാസമായി സംസ്ഥാനത്ത് ബാറുകളില്‍ ടേബിള്‍ സര്‍വ്വീസസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യൂ ആപ്ലിക്കേഷന്‍ വഴിയും പ്രത്യേക കൗണ്ടറിലൂടെയുമാണ് ബാറുകളില്‍ മദ്യ വില്‍പ്പന നടത്തിയിരുന്നത്. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതോടെ  ബാറുകളിലെ പാഴ്സല്‍ വില്‍പന നിര്‍ത്തും. പാഴ്സല്‍ വില്‍പന ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് വഴിമാത്രമാക്കും.

Also read: ബാറുകൾ തുറക്കാൻ ആലോചിച്ച് സർക്കാർ, കോവിഡ് പ്രോട്ടോകോള്‍ തയ്യാറാക്കി എക്സൈസ്സ്

അതേസമയം, കോവിഡ്  മാനദണ്ഡങ്ങള്‍  (COVID Protocol) കര്‍ശനമായി പാലിച്ചായിരിക്കും ബാറുകള്‍ തുറക്കുക. ഇതിനായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കും. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. 

 

Trending News