Kerala Governor : ഗവർണറുടെ രീതി തികഞ്ഞ ഫാസിസ്റ്റ് രീതിയെന്ന് എം വി ഗോവിന്ദൻ; രാജ്ഭവനിലേക്ക് കെയുഡബ്ല്യുജെ മാർച്ച്

മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 06:29 PM IST
  • ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
  • സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കേരള പത്രപ്രവർത്തക യൂണിയൻ.
  • വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.
Kerala Governor : ഗവർണറുടെ രീതി തികഞ്ഞ ഫാസിസ്റ്റ് രീതിയെന്ന് എം വി ഗോവിന്ദൻ; രാജ്ഭവനിലേക്ക്  കെയുഡബ്ല്യുജെ മാർച്ച്

വാർത്താസമ്മേളനത്തിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടേ രീതി തികഞ്ഞ ഫാസിസ്റ്റ് രീതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആ​ഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇതിന് മുമ്പും ഇതേ നിലപാട് ഗവർണർ സ്വീകരിച്ചിട്ടുണ്ട്. വിമർശിക്കുന്നവരെയൊക്കെ കേഡർ എന്ന് പറയുന്നു. ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത നിലപാടാണ് ഇത് എന്നും ഒരു വിഭാഗത്തെ പുറത്താക്കുമ്പോൾ മറു വിഭാഗം ആലോചിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും, ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

ALSO READ : ഗെറ്റ് ഔട്ട് ഫ്രം ഹിയർ' കൈരളിയേയും മീഡിയ വണ്ണിനെയും വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് നാളെ, നവംബർ 8 ന്  രാവിലെ 11 30ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചു. പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ചു അനുമതി നൽകി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വൺ സംഘത്തെ വാർത്താ സമ്മേളന  ഹാളിൽ നിന്നും ഇറക്കിവിട്ടത്. ബോധപൂർവ്വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും കേരള പത്രപ്രവർത്തക യൂണിയൻ പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ചോദിച്ചു ജയ്ഹിന്ദ് ടിവി മെയിൽ നൽകിയിരുന്നെങ്കിലും അനുമതി നൽകിയില്ല.  വിമർശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധവുമായ നിലപാട് ഗവർണർ ആവർത്തിക്കുകയാണ്. കഴിഞ്ഞ തവണ ഗവർണറുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ മാധ്യമ വിലക്കുണ്ടായ ഘട്ടത്തിൽ തന്നെ ഇത് ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് യൂണിയന് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News