കൊച്ചി: തൃക്കാക്കര നഗരസഭയില്‍ (Thrikkakara Municipality) നടന്ന ഓണസമ്മാന (Onamgift)) വിവാദവുമായി ബന്ധപ്പെട്ട് പോലീസിന് (Police) നോട്ടീസ് അയച്ച് ഹൈക്കോടതി (High Court). പ്രതിഷേധവുമായി ബന്ധപ്പെട്ട് ചെയർപേഴ്സണ് (Chairperson) സംരക്ഷണം നൽകാത്തതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ നോട്ടീസ്. പ്രതിഷേധത്തില്‍ നിന്ന് പിൻമാറില്ലെന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, നഗരസഭയിൽ പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകി എന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ രാജിവെക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് സമരം ശക്തമാക്കിയപ്പോൾ പ്രതിപക്ഷ സമരത്തിനെതിരെയായിരുന്നു യുഡിഎഫിന്റെ സമരം. നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വച്ച് പ്രതിഷേധിച്ചു. സെക്രട്ടറി ഒളിവിലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അധ്യക്ഷയുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധം തീർത്തു. കഴിഞ്ഞ ദിവസത്തെപ്പോലെ അധ്യക്ഷ എത്തിയാൽ ഒരുകാരണവശാലും അകത്തുകയറ്റില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിപക്ഷ കൗൺസിലർമാർ. നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തും. അജിത തങ്കപ്പൻ നഗരസഭയിലെത്തിയാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഏതുവിധേനയും ചെറുക്കുമെന്ന നിലപാടിലായിരുന്നു യു.ഡി.എഫ് കൗൺസിലർമാർ.
അതേസമയം, ഭരണപക്ഷ കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരസഭയിൽ അനൗദ്യോഗിക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ചെയർപേഴ്സൺ അജിത് തങ്കപ്പന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഭരണസമിതി കോടതിയെ സമീപിച്ചിട്ടില്ല. ഇക്കാര്യം ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും.
Also Read: നിലവിലെ അന്വേഷണം തൃപ്തികരം, മുട്ടിൽ മരംമുറിയിൽ CBI അന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി
നഗരസഭയിലെ സംഘർഷത്തിൽ (Municipality conflict) പരിക്കേറ്റ എല്ലാ കൗൺസിലർമാരും (Councilor) ആശുപത്രി വിട്ടു. ഇതിനിടെ പണക്കിഴി വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താമെന്ന വിജിലൻസ് (Vigilance) റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടറുടെ മറുപടി ഇതുവരെ കൊച്ചി വിജിലൻസ് യൂണിറ്റിന് (Kochi Vigilance Unit) ലഭിച്ചിട്ടില്ല. നഗരസഭാ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനക്ക് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണത്തിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും എന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA