Thrissur Corporation: തൃശ്ശൂർ കൗൺസിൽ യോഗത്തിനിടയിൽ തമ്മിൽ തല്ല്,തൃക്കാക്കരയിൽ മേയറെ ഹാളിൽ കയറ്റിയില്ല

മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ പ്രതിപക്ഷം വലിയ എതിർപ്പാണ് മുന്നോട്ട് വെച്ചത്. ഒടുവിൽ യോഗം നിർത്തിവെച്ചെന്ന് മേയർ പറയുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് യോഗം നീങ്ങുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 12:40 PM IST
  • അതേസമയം പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭയിൽ ചെയർ പേഴ്സണെ കൌൺസിൽ ഹാളിലേക്ക് കയറ്റാൻ പ്രതിപക്ഷം തയ്യാറായില്ല
  • ഒാണത്തിന് കൗൺസില‍ർമാ‍ർക്ക് കവറിലിട്ട് പൈസ നൽകിയതാണ് തൃക്കാക്കരയിലെ വിവാദം
  • മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ആരോപണമാണ് പ്രത്യേക കൌൺസിൽ യോഗത്തിനിടയിൽ തൃശ്ശൂരിൽ അടിയിലേക്ക് നീങ്ങിയത്.
Thrissur Corporation: തൃശ്ശൂർ കൗൺസിൽ യോഗത്തിനിടയിൽ തമ്മിൽ തല്ല്,തൃക്കാക്കരയിൽ മേയറെ ഹാളിൽ കയറ്റിയില്ല

തൃശ്ശൂ‍‍‍‍‍ർ/ ത‍ൃക്കാക്കര:  തൃക്കാക്കര നഗരസഭയിൽ പണക്കിഴി വിവാദം കത്തി നിൽക്കവെ തൃശ്ശൂർ നഗരസഭയിൽ കൂട്ടത്തല്ല്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ആരോപണമാണ് പ്രത്യേക കൌൺസിൽ യോഗത്തിനിടയിൽ അടിയിലേക്ക് നീങ്ങിയത്. ചെയർമാനെ കയ്യേറ്റം ചെയ്യുന്നതടക്കമുള്ള സംഭവങ്ങളിലേക്ക് ഇത് നീങ്ങി.

മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ പ്രതിപക്ഷം വലിയ എതിർപ്പാണ് മുന്നോട്ട് വെച്ചത്. ഒടുവിൽ യോഗം നിർത്തിവെച്ചെന്ന് മേയർ പറയുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് യോഗം നീങ്ങുകയുമായിരുന്നു. 30 പേരാണ് തൃശ്ശൂർ നഗരസഭയിൽ പ്രതിപക്ഷത്തുള്ളത്. 25 പേരാണ് ഭരണ പക്ഷത്ത്. പ്രതിപക്ഷത്തിൻറെ അഭിപ്രായം കൂടി പരിഗണിച്ചേ മാസ്റ്റർ പ്ലാൻ നടപ്പാക്കു എന്ന് മേയർ പറഞ്ഞിരുന്നതുമാണ്. എന്നാൽ ഇത് ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം അനുവദിച്ചില്ല

ALSO READ: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

അതേസമയം പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭയിൽ ചെയർ പേഴ്സണെ കൌൺസിൽ ഹാളിലേക്ക് കയറ്റാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങൾ ഹാളിൽ കുത്തിയിരുന്നതോടെ അധ്യക്ഷ താ തങ്കപ്പന് ഹാളിലേക്ക് കടക്കാനായില്ല. ഇതോടെ പണക്കിഴി വിവാദം ച‍‍‍ർച്ച ചെയ്യാനായില്ല.

Also ReadHeavy Rain Alert: രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഒാണത്തിന് കൗൺസില‍ർമാ‍ർക്ക് കവറിലിട്ട് പൈസ നൽകിയതാണ് തൃക്കാക്കരയിലെ വിവാദം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കൗൺസില‍ർമാ‍ർ കവ‍ർ ചെയ‍ർ പേഴ്സണെ തിരികെ എൽപ്പിച്ചു. കോൺഗ്രസ്സ് ഭരിക്കുന്ന നഗരസഭ ആയതിനാൽ തന്നെ ഡി.സി.സി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News