Kerala heavy rain: സംസ്ഥാനത്ത് അതിശക്തമായ മഴ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, തീരദേശ മേഖലയിൽ ശക്തമായ കാറ്റിനും സാധ്യത

Heavy Rain in Kerala: വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 1, 2022, 01:07 PM IST
  • സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു.
  • ഏഴ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഏകോപിച്ച് പ്രവർത്തിക്കും.
  • പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
Kerala heavy rain: സംസ്ഥാനത്ത് അതിശക്തമായ മഴ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, തീരദേശ മേഖലയിൽ ശക്തമായ കാറ്റിനും സാധ്യത

Heavy Rain Kerala: തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ. മഴ വീണ്ടും കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് കനത്ത മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു. തീരദേശ മേഖലയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മലയോര മേഖലകളിലേക്ക് രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. വിതുര പൊന്മുടി റൂട്ടിൽ 22ാം വളവിൽ മണ്ണിടിഞ്ഞ് വീണ് ​ഗതാ​ഗതം തടസപ്പെട്ടു. മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു. വെള്ളറട പനച്ചിമൂട്ടിൽ ഒരു വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് കാർ തകർന്നു. 15 അടി ഉയരമുള്ള മതിലാണ് ഇടിഞ്ഞ് വീണത്. 

സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഏകോപിച്ച് പ്രവർത്തിക്കും. ഇറിഗേഷൻ, കെഎസ്ഇബി, മോട്ടോർ വെഹിക്കിൾ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ഐ എം പി ആർ ഡി, ഫിഷറീസ് വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസ് സേനയും എമർജൻസി സെന്ററിന്റെ ഭാഗമായിരിക്കും. നിലവിലുള്ള എൻഡിആർഎഫിനെ കൂടാതെ എറണാകുളം, കോട്ടയം, കൊ,ല്ലം മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകളെ നിയോഗിക്കും. ചെന്നൈയിലെ ആർക്കോണത്തുള്ള എൻഡിആർഎഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക. ജില്ലാ തല എമർജൻസി കേന്ദ്രങ്ങളും ജാഗ്രത പുലർത്തുന്നുണ്ട്.

Also Read: കാർ തോട്ടിലേക്ക് മറിഞ്ഞു;പിതാവും രണ്ടു പെൺമക്കളും മരിച്ചു

 

ഓ​ഗസ്റ്റ് മൂന്നിന് കൊല്ലം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ റെഡ് അലർട്ടാണുള്ളത്. നാലാം തിയതി എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. 

അതേസമയം പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. മഴ ശക്തമായതിനാൽ തോട്ടിൽ വെള്ളവും ഒഴുക്കും കൂടുതലായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News