K-Rail Silver Line Project : സിൽവർ ലൈൻ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതം; കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് കെ റെയിൽ എംഡി

ഇതെല്ലായിടത്തും നടക്കുന്നത് തന്നെയാണ്. അവയെ ആ രീതിയിൽ തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട അധികൃതർ മറുപടി നൽകുമെന്നും വി അജിത് കുമാർ വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 10:03 PM IST
  • ഇതും വളരെ സ്വാഭാവികമായ പ്രക്രിയയാണെന്ന് അജിത്ത് കുമാർ പറഞ്ഞു.
  • ഇതെല്ലായിടത്തും നടക്കുന്നത് തന്നെയാണ്. അവയെ ആ രീതിയിൽ തന്നെയാണ് കാണുന്നത്.
  • അതുകൊണ്ട് തന്നെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട അധികൃതർ മറുപടി നൽകുമെന്നും വി അജിത് കുമാർ വ്യക്തമാക്കി.
K-Rail Silver Line Project : സിൽവർ ലൈൻ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതം; കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് കെ റെയിൽ എംഡി

ആലപ്പുഴ : സിൽവർ ലൈനുമായി ബന്ധപ്പെട്ട് കോടതിയുടെ കോടതിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുമെന്ന് കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി അജിത്ത് കുമാർ. ചോദ്യങ്ങൾ സ്വാഭാവികമാണ്. അവയ്ക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകും. ഇതും വളരെ സ്വാഭാവികമായ പ്രക്രിയയാണെന്ന് അജിത്ത് കുമാർ പറഞ്ഞു. 

ഇതെല്ലായിടത്തും നടക്കുന്നത് തന്നെയാണ്. അവയെ ആ രീതിയിൽ തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട അധികൃതർ മറുപടി നൽകുമെന്നും വി അജിത് കുമാർ വ്യക്തമാക്കി.

ALSO READ : Silver Line| എന്താണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതികൾ? ഇവ കൊണ്ട് കേരളത്തിന് എന്താണ് ഗുണം?

കെ-റെയിൽ പദ്ധതി കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. കർണാടകയും ഹരിയാനയും മഹാരാഷ്ട്രയും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ മാതൃകയിലാണ് കേരളത്തിലും പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്ന് കെ-റെയിൽ എംഡി പറഞ്ഞു. 

കേന്ദ്ര റെയിൽവേ മന്ത്രാലയം ഉൾപ്പടെയുള്ള വിവിധ മന്ത്രാലയങ്ങൾ പദ്ധതിയുടെ ഡിപിആർ ശുപാർശ ചെയ്തതാണ്. കെ-റെയിൽ പദ്ധതി കേന്ദ്ര സർക്കാരിന്റെ ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമാണ്. ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമായ എല്ലാ പദ്ധതികളും 2030ൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിൽ ധനകാര്യ വകുപ്പ് തന്നെ പറഞ്ഞിട്ടുള്ളതാണെന്നും പിന്നെ എന്തിനാണ് ഇതിനെതിരെ ചിന്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

ALSO READ : K - Rail Project : കെ റെയിൽ പ്രായോഗികമല്ല; കേരളത്തിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും : ഇ ശ്രീധരൻ

പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര വീടുകൾ നഷ്ടമാകുമെന്ന് സാമൂഹിക ആഘാത പഠനത്തിന് ശേഷമേ ബോധ്യമാകൂയെന്നും കെ-റെയിൽ എംഡി ആലപ്പുഴയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News