High Court: സിനിമകളുടെ നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം; ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ നൗഫൽ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 07:23 AM IST
  • സിനിമകളുടെ നെ​ഗറ്റീവ് റിവ്യൂ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്.
  • സംവിധായകൻ, അഭിനേതാക്കൾ മറ്റ് അണിയറപ്രവർത്തകർ അടങ്ങുന്ന ടീമിന്റെ സ്വപ്നവും വർഷങ്ങളുടെ അധ്വാനവും ആണ് ഒരു സിനിമയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
High Court: സിനിമകളുടെ നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം; ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ തിയേറ്ററുകൾ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇറങ്ങുന്ന സിനിമ കാണുക പോലും ചെയ്യാതെ നിരവധി റിവ്യൂകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ നൗഫൽ ആണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സിനിമകളുടെ നെ​ഗറ്റീവ് റിവ്യൂ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്. സംവിധായകൻ, അഭിനേതാക്കൾ മറ്റ് അണിയറപ്രവർത്തകർ അടങ്ങുന്ന ടീമിന്റെ സ്വപ്നവും വർഷങ്ങളുടെ അധ്വാനവും ആണ് ഒരു സിനിമയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. അഡ്വ. ശ്യാംപത്മനെയാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. 

Health Department Recruitment Scam : ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്; കേസിൽ ട്വിസ്റ്റ്, പറഞ്ഞത് കള്ളമെന്ന് പരാതിക്കാരൻ

തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസിൽ വഴിത്തിരിവ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിട്ടില്ലെന്ന് താൻ പറഞ്ഞത് നുണയെന്ന് പരാതിക്കാരൻ ഹരിദാസ്. കന്റോൺമെന്റ് പോലീസിന്റെ മൊഴിയെടുക്കലില്ലാണ് പരാതിക്കാരൻ മൊഴിമാറ്റിയത്.

നിയമന തട്ടിപ്പ് ഗൂഢാലോചന കേസിലെ പ്രതിയായ ബാസിത് പറഞ്ഞിട്ടാണ് താൻ മന്ത്രിയുടെ പിഎയായ അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്ന് ഹരിദാസൻ പോലീസിന് മൊഴി നൽകിയത്. സെക്രട്ടറിയേറ്റ് പരിസരത്ത് ആർക്കും പണം നൽകിട്ടില്ലയെന്ന് ഹരിദാസൻ കന്റോൺമെന്റ് പോലീസിന് നൽകിയ മൊഴിൽ പറഞ്ഞു.

ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പഴ്സനൽ സ്റ്റാഫംഗം ആഖിൽ മാത്യു കോഴ വാങ്ങിയെന്നാണ് ആരോപണം. ഹരിദാസിന്റെ മരുമകളുടെ നിയമനത്തിനാണ് അഖിൽ കോഴ വാങ്ങിയത്. നിയമന ഉത്തരവ് അറിയിച്ചുകൊണ്ട് തങ്ങൾക്ക് ഇമെയിൽ ലഭിച്ചുയെന്നുമായിരുന്നു ഹരിദാസന്റെ പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News