തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് ഇരുപത്തിയഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും ജില്ലയില്‍ ഉന്നതപഠനത്തിന് സീറ്റുകളില്ലെന്ന വാർത്തയെ സംബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സീറ്റ് കൂട്ടിയിരുന്നുവെന്നും അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത പഠനത്തിന് എല്ലാവർക്കും അവസരം ഒരുക്കും. ഇക്കാര്യങ്ങളെ സംബന്ധിച്ച് വൈകാതെ മന്ത്രിസഭാ തീരുമാനം ഉണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണ നിലനിർത്തും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സീറ്റ് കുറവാണെന്ന ആക്ഷേപത്തെ സംബന്ധിച്ച് താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
ALSO READ: എസ്എസ്എൽസിക്ക് ഇനിയും മാർക്ക് വേണോ?പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത് ഈ വെബ്സൈറ്റുകൾ വഴി
ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും. മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ സാധിക്കാറുള്ളത്. മുൻപും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ കൊടുങ്കാറ്റ് പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയമൊന്നുമല്ലെന്നും എപ്പോൾ കൊടുക്കുമെന്ന് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...