ഹെൽമറ്റിൽ ഇനി ക്യാമറ പാടില്ല; ലംഘിച്ചാൽ പിഴയൊടുക്കണം, ലൈസൻസും പോകും

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ അത് നിയമലംഘനമാണെന്നും 1000 രൂപ പിഴയീടാക്കുമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം.

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 08:04 AM IST
  • നാല് വയസിന് മുകളിലുള്ള എല്ലാവരും ഹെൽമറ്റ് ധരിക്കണമെന്നാണ് നിയമം.
  • ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ അത് നിയമലംഘനമാണെന്നും 1000 രൂപ പിഴയീടാക്കുമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം.
  • കൂടാതെ നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഹെൽമറ്റിൽ ഇനി ക്യാമറ പാടില്ല; ലംഘിച്ചാൽ പിഴയൊടുക്കണം, ലൈസൻസും പോകും

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർ ധരിക്കുന്ന ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നതിന് വിലക്ക്. നിയമം ലംഘിച്ചാൽ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നാല് വയസിന് മുകളിലുള്ള എല്ലാവരും ഹെൽമറ്റ് ധരിക്കണമെന്നാണ് നിയമം. ധരിക്കുന്ന ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ അത് നിയമലംഘനമാണെന്നും 1000 രൂപ പിഴയീടാക്കുമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. കൂടാതെ നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. 

Idukki Dam: ഇടുക്കി ഡാം ഇന്ന് തുറക്കും, ബാണാസുര സാ​ഗ‍ർ ‍അണക്കെട്ടിൽ റെഡ് അല‍ർട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണിലാണ്. കനത്ത ജാ​ഗ്രത നിർദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ചെറുതോണിയിൽ നിന്ന് തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളിലേക്കാവും വെള്ളം ഒഴുകുക. പിന്നീട് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിൽ എത്തും. ഇവിടെവച്ച് പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേർന്ന് വെള്ളം പാംബ്ല അക്കെട്ടിലേക്ക് ഒഴുകും. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തേക്കും പിന്നീട് ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കും വെള്ളമെത്തും. ഇവിടെവച്ച്, ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേർന്ന് കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കെത്തും. തുടർന്ന് ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ് പെരിയാർ അറബിക്കടലിൽ ചേരും.

Also Read: റോഡിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം;ദേശീയപാത അതോറിട്ടിക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

 

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ഭാ​ഗമായി എറണാകുളത്ത് മുൻകരുതൽ നടപടികൾ കൈക്കൊണ്ടു. താലൂക്കുകളിലെല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലുള്ള സാഹചര്യവും കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവും അറിയിച്ചിട്ടുണ്ട്. ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാ​ഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്ന് ഭരണകൂടം വ്യക്തമാക്കി. ക്യാമ്പുകളിലേക്കുള്ള ഭക്ഷണം, മരുന്ന് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. 

വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് റെഡ്‌ അലർട്ട് പ്രഖ്യാപിച്ചത്. അണക്കെട്ട് ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ടെന്നാണ് സൂചന. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News