മീനിൽ പുഴു, തിരുവനന്തപുരത്ത് മത്സ്യം കഴിച്ച നാല് പേര്‍ ആശുപത്രിയില്‍

അതിനിടെ ഇന്നലെ വൈകുന്നേരം കല്ലറ പഴയചന്തയിൽ നിന്ന് തന്നെ മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 8, 2022, 06:39 AM IST
  • ഒരു കുടുംബത്തിലെ നാല് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
  • ബിജു എന്നയാളാണ് കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയത്.
  • കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.
മീനിൽ പുഴു, തിരുവനന്തപുരത്ത് മത്സ്യം കഴിച്ച നാല് പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങി കറിവെച്ച് കഴിച്ച നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരു കുടുംബത്തിലെ നാല് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബിജു എന്നയാളാണ് കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയത്. കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവർ‌ മീൻകറി വച്ച് കഴിച്ചത്. ബിജുവിന്റെ മകൾക്കാണ് മീൻകറി കഴിച്ചതന് ശേഷം ആദ്യം വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് രാത്രിയോടെ ഇയാളുട ഭാര്യക്കും വയറുവേദന വന്നു. ഇന്നലെ ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടതോടെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.

Also Read: കാസർകോട് ഷവർമ സാമ്പിളുകളിൽ സാൽമൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യമെന്ന് വീണാ ജോർജ്

അതിനിടെ ഇന്നലെ വൈകുന്നേരം കല്ലറ പഴയചന്തയിൽ നിന്ന് തന്നെ മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാൾ കളക്ടറേറ്റില്‍ പരാതിപ്പെട്ടു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചു. ബിജുവിനും പഴകിയ മീനാണ് ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ആരോഗ്യവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ ഈ കട കേന്ദ്രീകരിച്ച് നടക്കുമെന്നാണ് വിവരം.

അതേസമയം കാസർകോട് ചെറുവത്തൂരിൽ നിന്നും ശേഖരിച്ച ഷവർമ സാമ്പിളിന്റെ പരിശോധന ഫലം ഇന്നലെ പുറത്ത് വന്നിരുന്നു. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഇവ 'അൺസേഫ്' ആയി സ്ഥിരീകരിച്ചതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലമാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News