കാസർകോട് ഷവർമ സാമ്പിളുകളിൽ സാൽമൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യമെന്ന് വീണാ ജോർജ്

ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഇവ 'അൺസേഫ്' ആയി സ്ഥിരീകരിച്ചതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 06:04 AM IST
  • സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസങ്ങളിലായി 1132 പരിശോധനകളാണ് നടത്തിയത്.
  • മെയ് രണ്ട് മുതലാണ് പരിശോധനകൾ ആരംഭിച്ചത്.
  • ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കാസർകോട് ഷവർമ സാമ്പിളുകളിൽ സാൽമൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: കാസർകോട് ചെറുവത്തൂരിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ച ഷവർമ സാമ്പിളിന്റെ പരിശോധന ഫലം പുറത്ത്. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഇവ 'അൺസേഫ്' ആയി സ്ഥിരീകരിച്ചതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലമാണിത്. 

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്നലെ (മെയ് 7) 349 ഇടങ്ങലിലാണ് പരിശോധന നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 22 കിലോഗ്രാം വരുന്ന വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസങ്ങളിലായി 1132 പരിശോധനകളാണ് നടത്തിയത്. മെയ് രണ്ട് മുതലാണ് പരിശോധനകൾ ആരംഭിച്ചത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. 125 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

Also Read: കാസർകോട് മത്സ്യമാർക്കറ്റിൽ നിന്ന് പഴകിയ 200 കിലോ മത്സ്യം പിടികൂടി

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചതായി മന്ത്രി പറ‍ഞ്ഞു. ഈ കാലയളവിലെ 4010 പരിശോധനകൾ നടത്തിയതിൽ 2014 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. ശർക്കരയിലെ മായം കണ്ടെത്തുന്നതിന് നടപ്പാക്കിയ ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ അഞ്ച് സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിക്കുകയും ചെയ്തു. ആറ് പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News