Kerala Rain 2022: മൂന്നാര്‍ വട്ടവടയിൽ ഭൂമി വിള്ളൽ വീണ് ഇടിഞ്ഞു താഴ്ന്നു

സമീപ കർഷകനായ സ്വാമിനാഥന്റെ കൃഷിയിടം പൂർണമായി  ഉപയോഗ യോഗ്യമല്ലാതായി മാറി. ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ മണ്ണിന് ജലാംശം കൂടുതലായതിനാൽ നടക്കുമ്പോൾ പോലും താഴ്ന്നു പോകുന്നതായി കർഷകർ പറയുന്നു. ഈ ഭാഗം പൂർണമായി ഒലിച്ചു പോകുവാനും സാധ്യതയുണ്ട്. സമീപത്തുള്ള വീടുകളും അപകടാവസ്ഥയിലാണ്. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 3, 2022, 05:48 PM IST
  • ശക്തമായ മഴയെ തുടർന്നാണ് വട്ടവടയിൽ ഭൂമിയിൽ വിള്ളൽ വീഴുകയും മൂന്നേക്കറോളം വരുന്ന പ്രദേശം ഇടിഞ്ഞു താഴുകയും ചെയ്തത്.
  • ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ മണ്ണിന് ജലാംശം കൂടുതലായതിനാൽ നടക്കുമ്പോൾ പോലും താഴ്ന്നു പോകുന്നതായി കർഷകർ പറയുന്നു.
  • വരും മണിക്കൂർകളിൽ മഴ ശക്തമായി പെയ്താൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണിയും വട്ടവടയിൽ നിലനിൽക്കുന്നുണ്ട്.
Kerala Rain 2022: മൂന്നാര്‍ വട്ടവടയിൽ ഭൂമി വിള്ളൽ വീണ് ഇടിഞ്ഞു താഴ്ന്നു

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് മൂന്നാർ വട്ടവടയിൽ ഭൂമിയിൽ വിള്ളൽ വീണ് ഇടിഞ്ഞു താഴ്ന്നു. മൂന്നേക്കർ സ്ഥലം 10 അടിയോളം ആഴത്തിലാണ് ഇടിഞ്ഞു താഴ്ന്നത്. പ്രദേശത്തെ മണ്ണ് പൂർണമായി ഒലിച്ചു പോകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ്  കർഷകർ.  ഭൂമി ഇടിഞ്ഞു താഴ്ന്നതിന് സമീപത്തുള്ള വീടുകളും അപകട ഭീഷണിയിൽ.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാലത്ത് പെയ്ത ശക്തമായ മഴയെ തുടർന്നാണ് വട്ടവടയിൽ ഭൂമിയിൽ വിള്ളൽ വീഴുകയും മൂന്നേക്കറോളം വരുന്ന പ്രദേശം  ഇടിഞ്ഞു താഴുകയും ചെയ്തത്.  കർഷകനായ അയ്യപ്പൻറെ വീടിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. 

Read Also: Kerala Rain Updates: മഴയുടെ ശക്തി കുറഞ്ഞു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു, നിലവിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം

മീപ കർഷകനായ സ്വാമിനാഥന്റെ കൃഷിയിടം പൂർണമായി  ഉപയോഗ യോഗ്യമല്ലാതായി മാറി. ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ മണ്ണിന് ജലാംശം കൂടുതലായതിനാൽ നടക്കുമ്പോൾ പോലും താഴ്ന്നു പോകുന്നതായി കർഷകർ പറയുന്നു. ഈ ഭാഗം പൂർണമായി ഒലിച്ചു പോകുവാനും സാധ്യതയുണ്ട്. സമീപത്തുള്ള വീടുകളും അപകടാവസ്ഥയിലാണ്. 

വരും മണിക്കൂർകളിൽ മഴ ശക്തമായി പെയ്താൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണിയും വട്ടവടയിൽ നിലനിൽക്കുന്നുണ്ട്. അതേസമയം ഇടുക്കിയിലെ ചെറുകിട അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. പൊന്മുടി, കുണ്ടള, കല്ലാർകൂട്ടി, ലോവർ പെരിയാർ തുടങ്ങിയ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. 

Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ​ഗതാ​ഗതം നിരോധിച്ചു

മഴ ശക്തമായി തുടരുന്ന സാഹചര്യമുണ്ടായാൽ തുറന്നിരിക്കുന്ന അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് കൊടുക്കും. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് ജില്ലയിലുള്ളത്. അതേസമയം സംസ്ഥാനത്തെ ആറ് അണക്കെട്ടുകളിൽ റെഡ് അലേർട്ട് തുടരുന്നു. 

പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂഴിയാർ, കണ്ടള അണക്കെട്ടുകളിലാണു റെഡ് അലേർട്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. 

Read Also: Shocking: ചിപ്സ് ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ എട്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ട,ം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 03) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർകോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News