തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല.
കഴിഞ്ഞ ദിവസത്തേപ്പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും, ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം.
Also Read: തിരുവനന്തപുരത്ത് ശക്തമായ മഴ, റോഡുകളിൽ വെള്ളക്കെട്ട്
നാല് ദിവസം കൂടി അതായത് എട്ടാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ തിരുവനന്തപുരത്ത് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. കനത്ത നാശ നഷ്ടമാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തത്.
ഇന്ന് ബംഗാൾ ഉൾക്കടലിൽ ആൻഡമാനിൽ ചക്രവതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം 24 മണിക്കൂറിനുള്ളിൽ അത് ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ഇന്ധന വില വീണ്ടും കുതിക്കുന്നു; 11 ദിവസത്തിനിടെ പെട്രോളിന് വർധിച്ചത് 10 രൂപയിലധികം
പൊതുവിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും മഴ സാഹചര്യം നോക്കി ചില പ്രദേശങ്ങളിൽ ചില ദിവസങ്ങളിൽ വിലക്കുണ്ട്. നാളെ അതായത് ഏപ്രിൽ 6 ന് തെക്ക് കിഴക്കൻ ബംഗാള്‍ ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 8 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക