Kottayam : സോഷ്യൽ മീഡിയ ഒന്നടങ്കം ഞെട്ടലോടെയാണ് മണിമലയാറ്റിലേക്ക് (Manimala River) മഴവെള്ള പാച്ചിലിൽ ഒരു വീട് മുഴുവനായി പതിക്കുന്നത്. ദേശീയതലത്തിലും മാധ്യമങ്ങൾ ഈ വീഡിയോ ദൃശ്യമാണ് കേരളത്തിന്റെ മഴക്കെടുതിയെ (Kerala Rain Crisis) കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ കാണിക്കുന്നത്. എന്നാൽ ആ വീടിന്റെ ഉടമസ്ഥർക്ക് പറയാനുള്ളത് തരിപ്പ് മാത്രമാണ്. തങ്ങൾ ഇത്രയും നാൾ കൂട്ടിവെച്ചതാണ് ഒരു നിമിഷം കൊണ്ട് ഒഴുകി പോയതെന്നാണ് വീടിന്റെ ഉടമസ്ഥരായ മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിനും ഭാര്യ പുഷ്പയും പറയുന്നത്.
"ഇത്രയും നാളത്തെ കഷ്ടപ്പാടുകളായിരുന്നു ആ ഒലിച്ചു പോയത്. ഉടുത്ത വസ്ത്രമല്ലാതെ ഒന്നും എടുത്തിട്ടില്ല" പുഷ്പ പറഞ്ഞു.
ALSO READ : Plappally Land Slide| ആ കാൽ അലൻറേതല്ല, പ്ലാപ്പള്ളി ഉരുൾ പൊട്ടലിൽ മരിച്ചവർ ഇനിയും?
മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ ജെബിൻ താൻ 27 വർഷം വണ്ടി ഓടിച്ച് കൂട്ടിവെച്ച് പണിത വീടാണ് ശക്തമായ മഴയിൽ മണിമലയാറിലേക്ക് ഒന്നടങ്കം ഇടിഞ്ഞു വീണത്. കടവും ലോണും എല്ലാം കരുതിയാണ് താൻ വീട് വെച്ചതും, ഇപ്പോൾ ശൂന്യമായി ഇരിക്കുന്ന തന്റെ ജീവിതം ഒന്നെ എന്ന് പറഞ്ഞ് തുടങ്ങേണ്ട അവസ്ഥയാണെന്ന് ജെബിൻ മാധ്യമങ്ങളോടായി പറഞ്ഞു.
"കടവും ലോണും ഒക്കെ ആയിട്ടാണ് വീടുവെച്ചത്. എല്ലാം ഒലിച്ചു പോയി. ഇട്ടിരിക്കുന്ന ഒരു മുണ്ടും ഷർട്ടും മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. എല്ലാം ഇനി ഒന്നിൽ നിന്ന് തുടങ്ങണം" ജെബിൻ പറഞ്ഞു.
ALSO READ : Kerala Rains| മഴക്കെടുതി ഏകോപന ചുമതല എഡിജി.പി വിജയ് സാക്കറയ്ക്ക്
സംഭവ സമയത്ത് ജെബിൻ ബസ് ഓടിച്ചു കൊണ്ടിരിക്കുവായിരുന്നു. എല്ലാ അറിഞ്ഞ് വീടിരിക്കുന്ന ഇടത്തേക്ക് വന്നപ്പോൾ താൻ ഇത്രയും കൂട്ടിവെച്ചിരുന്ന സമ്പാദ്യം മണിമലയാർ എടുത്തോണ്ട് പോയി എന്നാണ് ജെബി പറയുന്നത്.
സംഭവ നടക്കുന്നതിന് അരമണിക്കൂറുകൾക്ക് മുമ്പ് ജെബിന്റെ വീടാണ് സുരക്ഷിതം എന്ന് കരുതി ഏകദേശം 25 ഓളം പേർ അവിടെ തങ്ങിയിരുന്നു. എന്നാൽ വലിയ ഒരു ശബ്ദം കേട്ടതോടെ വീടും പൂട്ടി പുറത്തിറങ്ങി. തുടർന്ന് ഒരു അരമണിക്കൂറിനുള്ള വീട് മണിമലയാറ്റിലേക്ക് പതിക്കുകയായിരുന്നു എന്ന് പുഷ്പ സാക്ഷ്യപ്പെടുത്തി.
ALSO READ : Dam Water Level Kerala| റെഡ് അലർട്ടിന് തൊട്ട് പിന്നിൽ ഇടുക്കിയിൽ ജലനിരപ്പ്,ആശങ്ക ഉണർത്തി അണക്കെട്ടുകൾ
കുടുംബശ്രീയിൽ നിന്ന് ലോണെടുത്തതും, മകളുടെ സ്വർണം പണയം വെച്ചതടക്കം രണ്ടര ലക്ഷം രൂപയാണ് ഒഴുകി പോയത്. വീടിന്റെ രേഖയോ അങ്ങനെ ഒന്നും തന്നെ കയ്യിൽ ഇല്ല എല്ലാം വീടിനൊപ്പം ഒഴുകി പോയി.
രണ്ട് പെൺമക്കളാണ് ജെബിക്കുള്ളത്. ഒരാൾ പിജി വിദ്യാർഥിനിയാണ്, മറ്റൊരാളുടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ ഈ കുടുംബം സഹോദരന്റെ വീട്ടിലാണ് തമാസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...