Ration Shops Closed: തകരാർ പരിഹരിക്കാൻ 2 ദിവസം വേണം; റേഷൻ കടകൾ ഇനി തുറക്കുക 29ന്

ഇ-പോസ് മെഷീനുകളുടെ തകരാറിനെ തുടർന്ന് വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം മുടങ്ങിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 04:25 PM IST
  • ഈ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടി.
  • അടുത്ത മാസത്തെ റേഷൻ വിതരണം മെയ് അഞ്ചിന് ശേഷമേ ആരംഭിക്കുകയുള്ളൂ.
  • ഇ പോസ് സെർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.
Ration Shops Closed: തകരാർ പരിഹരിക്കാൻ 2 ദിവസം വേണം; റേഷൻ കടകൾ ഇനി തുറക്കുക 29ന്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. സെർവർ തകരാർ പരിഹരിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് രണ്ട് ദിവസം കൂടി അടച്ചിടുന്നത്. തകരാർ പരിഹരിക്കാൻ രണ്ട് ദിവസം വേണം എന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. ഏപ്രിൽ 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 

അതേസമയം ഈ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടി. അടുത്ത മാസത്തെ റേഷൻ വിതരണം മെയ് അഞ്ചിന് ശേഷമേ ആരംഭിക്കുകയുള്ളൂ. ഇ പോസ് സെർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. 

Also Read: Kerala Lottery Result 2023 : ഒരു കോടി നേടിയതാര്? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

 

ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് വൈകിട്ട് 4 മണി വരെ റേഷൻ കടകൾ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സെർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട്, വയനാട് എന്നിവടങ്ങലിൽ റേഷൻ വിതരണം മുടങ്ങി. രണ്ടിടത്തും കഴിഞ്ഞ നാല് ദിവസമായി സെർവർ തകരാർ മൂലം റേഷൻ വിതരണം പ്രതിസന്ധിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News