State School Athletic Meet: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം

State School Athletic Meet: ഡിസംബർ 3 മുതൽ 6 വരെയാണ് കായിക മേള ഇന്ന് വൈകിട്ട് ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 09:02 AM IST
  • അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം
  • തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായിട്ടാണ് കായിക മേള
  • ഡിസംബർ 3 മുതൽ 6 വരെയാണ് കായിക മേള
State School Athletic Meet: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: State School Athletic Meet: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായിക മേളക്ക് ഇന്ന് തുടക്കം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായിട്ടാണ് കായിക മേള നടക്കുന്നത്. ഡിസംബർ 3 മുതൽ 6 വരെയാണ് കായിക മേള.  നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥേയരാവുന്നത്. ഇത്തവണത്തെ കായികോത്സവത്തിന് പകലും രാത്രിയുമായി നടത്തുന്നുവെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.   

Also Read: Ricky Ponting : കമന്ററിയ്ക്കിടെ ഹൃദയാഘാതം? റിക്കി പോണ്ടിങ് ആശുപത്രിയിൽ; സംഭവം പെർത്ത് ടെസ്റ്റിനിടെ

14 ജില്ലകളിൽ നിന്നായി 2400 ഓളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.  ഇന്ന് വൈകിട്ട് ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.  രണ്ടുവർഷത്തെ കൊറോണ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ മേളയിൽ സബ് ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്‌സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികൾ പങ്കെടുക്കും. ഇതിൽ 1,443 ആൺകുട്ടികളും, 1,294 പെൺകുട്ടികളും ഉൾപ്പെടും.  കൂടാതെ 350 ഓളം ഒഫീഷ്യൽസും പങ്കെടുക്കും. രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000മീറ്റർ ഓട്ടത്തോടെയായിരിക്കും മേളക്ക് തുടക്കമിടുക.

Also Read: Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

ആറ് വരെ നീളുന്ന മേളയിൽ 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.  ഇതിൽ ട്രാക്ക്, ജമ്പ് ഇനങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും ജാവലിൻ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക.  2019 ന് കണ്ണൂരിൽ വച്ചു നടന്ന കായികമേളയിൽ ജേതാക്കൾ പാലക്കാടായിരുന്നു. ജേതാക്കൾ.  ഇതിനിടയിൽ സ്‌കൂൾ കായികമേളയുടെ മുഴുവൻ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഈ വർഷം മുതൽ www.sports.kite.kerala.gov.in പോർട്ടൽ വഴി മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോർഡുകളും ലഭിക്കും.

Also Read: Budh Gochar 2022: ബുധന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും! 

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനുള്ള സംവിധാനവും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 07.00 മുതല്‍ 11.00 വരെയും ഉച്ചയ്ക്ക് 01.00 മുതല്‍ 05.00 വരെയും ഡിസംബര്‍ 4-ന് രാവിലെ 06.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 04.10 മുതല്‍ രാത്രി 08.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാണ് കഴിയും. തിങ്കളാഴ്ച രാവിലെ 06.30 മുതല്‍ 12.00 വരെയും വൈകുന്നേരം 03.20 മുതല്‍ 08.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 06.30 മുതല്‍ വൈകുന്നേരം 04.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈല്‍ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി നിങ്ങൾക്ക് കാണാൻ കഴിയും.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News