Kerala SSLC Plus Two Exam 2022 : SSLC പ്ലസ് ടു ഹാൾ ടിക്കറ്റ് മാർച്ച് 15ന് മുമ്പെത്തും; പരീക്ഷ ഏപ്രിലിൽ

Kerala SSLC Exam 2022 എസ്എസ്എൽസി വിദ്യാർഥികളുടെ സിഇ മാർക്ക് ലിസ്റ്റ് മാർച്ച് പത്താം തിയതിക്കുള്ളിൽ അപ്ലോഡ് ചെയ്യും. ശേഷം 14-ാം തിയതി സിഇ മാർക്ക് ലിസ്റ്റ് പ്രഖ്യാപിക്കും

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 02:04 PM IST
  • വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ ഇന്ന് അവസാനിച്ച് അന്തിമ പട്ടിക മാർച്ച് 3ന് പുറത്ത് വിടും.
  • എസ്എസ്എൽസി വിദ്യാർഥികളുടെ സിഇ മാർക്ക് ലിസ്റ്റ് മാർച്ച് പത്താം തിയതിക്കുള്ളിൽ അപ്ലോഡ് ചെയ്യും.
  • ശേഷം 14-ാം തിയതി സിഇ മാർക്ക് ലിസ്റ്റ് പ്രഖ്യാപിക്കും.
  • അതേസമയം ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തിയതി പിന്നീട് അറിയിക്കാമെന്നാണ് പരീക്ഷഭവൻ അറിയിച്ചിരിക്കുന്നത്.
Kerala SSLC Plus Two Exam 2022 : SSLC പ്ലസ് ടു ഹാൾ ടിക്കറ്റ് മാർച്ച് 15ന് മുമ്പെത്തും; പരീക്ഷ ഏപ്രിലിൽ

തിരുവനന്തപുരം : ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന SSLC പ്ലസ് ടു പൊതുപരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ മാർച്ച് 15ന് മുമ്പെത്തുമെന്ന് റിപ്പോർട്ട്. വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ ഇന്ന് അവസാനിച്ച് അന്തിമ പട്ടിക മാർച്ച് 3ന് പുറത്ത് വിടും.

എസ്എസ്എൽസി വിദ്യാർഥികളുടെ സിഇ മാർക്ക് ലിസ്റ്റ് മാർച്ച് പത്താം തിയതിക്കുള്ളിൽ അപ്ലോഡ് ചെയ്യും. ശേഷം 14-ാം തിയതി സിഇ മാർക്ക് ലിസ്റ്റ് പ്രഖ്യാപിക്കും. അതേസമയം ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തിയതി പിന്നീട് അറിയിക്കാമെന്നാണ് പരീക്ഷഭവൻ അറിയിച്ചിരിക്കുന്നത്. 

ALSO READ : Kerala SSLC Plus Two Exam 2022 : എസ്എസ്എൽസി പ്ലസ് ടു മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ പുറത്ത്; പത്താം ക്ലാസുകാർക്ക് ഉച്ചയ്ക്കും രാവിലെയും പരീക്ഷ

മാർച്ച് 16 മുതൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷ ആരംഭിക്കും. 21-ാം തിയതി വരെയാണ് പരീക്ഷ. പത്താം ക്ലാസുകാർക്ക് രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷ.

അതേസമയം എസ്എസ്എൽസി പ്ലസ് ടു പൊതുപരീക്ഷ ഏപ്രിൽ 10ന് ശേഷമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്ന് മുതൽ ഒമ്പത് ക്ലാസുകളുടെ വാർഷിക പരീക്ഷ ഏപ്രിൽ 10 വരെയാണെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News