Kerala SSLC Result 2023 : എസ്എസ്എൽസി ഫലം എന്ന്, എപ്പോൾ? ഫലപ്രഖ്യാപനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Kerala SSLC Result 2023 : അഞ്ച് ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് എസ് എസ് എൽ സി ഫലത്തിനായി കാത്തിരിക്കുന്നത്

Written by - Jenish Thomas | Last Updated : May 13, 2023, 10:10 PM IST
  • 5 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്
  • ആറ് വബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും
  • ദേശീയ കായിക താരങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും
  • മെഡൽ നേടുന്ന താരങ്ങൾക്ക് 25 മാർക്ക് ലഭിക്കും
Kerala SSLC Result 2023 : എസ്എസ്എൽസി ഫലം എന്ന്, എപ്പോൾ? ഫലപ്രഖ്യാപനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Kerala SSLC Result 2023 Latest Update : കഴിഞ്ഞ ദിവസം സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലം പുറത്ത് വിട്ടതോടെ കേരളത്തിലെ വിദ്യാർഥികൾ എസ് എസ് എൽ സി, ഹയർ സക്കൻഡറി ഫലത്തിനായി കാത്തിരിക്കുകയാണ്. മെയ് 20ന് സംസ്ഥാനത്തെ എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. മെയ് 25 ഹയർ സക്കൻഡറി വിഭാഗത്തിന്റെയും ഫലവും പ്രഖ്യാപിക്കുന്നതാണ്. മെയ് 20ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രിയുടെ സമ്മേളനത്തോട് അനുബന്ധിച്ചാകും ഫലം പ്രഖ്യാപനം ഉണ്ടാകുക.

5,42,960 വിദ്യാർഥികളാണ് എസ് എസ് എൽ സി ഫലത്തിനായി കാത്തിരിക്കുന്നത്. 4,42,067 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.  പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്.2,960 പരീക്ഷാ സെന്ററുകളാണുണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. ഹയർ സെക്കണ്ടറി പരീക്ഷയ്ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്.

ALSO READ : Kerala SSLC Result 2023 : എസ്എസ്എൽസി, +2 പരീക്ഷാർഥികൾക്ക് സന്തോഷ വാർത്ത; ഈ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പുനഃസ്ഥാപിച്ചു

എസ്എസ്എൽസി ഫലങ്ങൾ എവിടെ അറിയാം?

കഴിഞ്ഞ വർഷം ആറ് വിവിധ വെബ്സൈറ്റുകളിലുടെ എസ് എസ് എൽ സി ഫലങ്ങൾ അറിയാൻ സാധിക്കുമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം കൂടുതലായതിനാൽ ഫല പ്രഖ്യാപന സൈറ്റുകളുടെ എണ്ണം ചിലപ്പോൾ സർക്കാർ വർധപ്പിച്ചേക്കും. കഴിഞ്ഞ വർഷത്തെ സൈറ്റുകൾ ഇവയാണ്:

1. www.prd.kerala.gov.in

2. result.kerala.gov.in

3. examresults.kerala.gov.in

4. https://pareekshabhavan.kerala.gov.in

5. https://sslcexam.kerala.gov.in

6. https://results.kite.kerala.gov.in

കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. അവ ചുവടെ നൽകുന്നു.

SSLC (HI)-  http://sslchiexam.kerala.gov.in   

THSLC (HI)- http:/thslchiexam.kerala.gov.in 

THSLC - http://thslcexam.kerala.gov.in

AHSLC - http://ahslcexam.kerala.gov.in

ഈ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും

ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൽകിയുരുന്ന ഗ്രേസ് മാർക്ക് സംവിധാനം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. അതേസമയം വിദ്യാർഥികൾക്ക് എത്ര മാർക്ക് നൽകണമെന്ന് കാര്യത്തിൽ വ്യക്തത നൽകിയില്ല.

നേരത്തെ ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിയിരുന്നു. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് സംവിധാനം പരിഷ്കരിച്ചപ്പോൾ ദേശീയതല കായിക താരങ്ങളിൽ മെഡൽ ജേതാക്കൾക്ക് മാത്രം മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് പരിമിതപ്പെടുത്തിയിരുന്നു. മെഡൽ ജേതാക്കൾക്ക് 25 മാർക്ക് നൽകാനായിരുന്നു വകുപ്പിന്റെ തീരുമാനം. 

അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടു. ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News