രാജിവയ്ക്കുന്നതായി മാവേലിക്കരയിൽ ആക്രമണത്തിന് ഇരയായ Doctor; മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടർ രാഹുൽ മാത്യു

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 10:22 AM IST
  • മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് കെജിഎംഒഎ ആരോപിച്ചു
  • ഡോക്ടറെ മർദിച്ച പ്രതിയെ ആറ് ആഴ്ചയായിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി
  • ആലപ്പുഴയിലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി
  • പൊലീസുകാരൻ ഉൾപ്പെടെയുള്ളവരാണ് ഡോക്ടറെ മർദിച്ചത്
രാജിവയ്ക്കുന്നതായി മാവേലിക്കരയിൽ ആക്രമണത്തിന് ഇരയായ Doctor; മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം

ആലപ്പുഴ: മർദിച്ച പൊലീസുകാരനെ (Police) അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു. ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ലെന്നം ഡോക്ടർ (Doctor) രാഹുൽ മാത്യു.

മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് കെജിഎംഒഎ ആരോപിച്ചു. ഡോക്ടറെ മർദിച്ച പ്രതിയെ ആറ് ആഴ്ചയായിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്നും കെജിഎംഒഎ (Kerala Government Medical Officers Association) വ്യക്തമാക്കി.

ALSO READ: മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ​KGMOA

ആലപ്പുഴയിലെ  മാവേലിക്കര ജില്ലാ  ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ്  മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംഭവം നടന്ന്  ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തി വരുന്ന  ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രതിഷേധത്തിന്റെ  ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും.

ALSO READ: സംസ്ഥാനത്ത് കൊവഡ് സാഹചര്യം അതീവ ​ഗുരുതരം- രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ വേണമെന്ന് കെജിഎംഒഎ

വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ  സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സ (Covid Treatment), കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.

കൊവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജിഎസ് വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി ഡോ. ടിഎൻ സുരേഷ് എന്നിവർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News