കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഭാര്യ കെകെ രമ. ടിപി വധക്കേസിൽ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന സിപിഎം നേതാവിൻ്റെ മരണവർത്തയ്ക്ക് ശേഷമാണ് രമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടിപി ഭക്ഷണം വിളമ്പുന്ന ചിത്രമാണ് രമ പങ്കുവച്ചത്. "എൻ്റെ സഖാവേ" എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ഷെയർ ചെയ്തത്. ആ ഒരു വിളിയിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നാണ് താഴെയുള്ള കമന്റുകൾ, ദൈവമുണ്ടെന്നും എല്ലാം അദ്ദേഹം കാണുന്നുണ്ടെന്നും മറ്റൊരു കമന്റ്. എന്തൊക്കെയായാലും കുഞ്ഞനന്തൻ്റെ മരണത്തിന് തൊട്ടുപിന്നാലെ രമ പങ്കുവച്ച പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലും, രാഷ്ട്രീയത്തിലും വൻ ചർച്ചകൾക്കിടയാക്കി.
എന്റെ സഖാവേ....
Posted by K.K Rema on Thursday, June 11, 2020
ടി.പി ചന്ദ്രശേഖന്(TP Chandrasekharan) വധക്കേസില്‍ 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന് അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തൻ്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്ന് ഏറ്റുവാങ്ങിയതു മുതിര്‍ന്ന സിപിഎം നേതാക്കളാണ്. കുഞ്ഞനന്തന് സമൂഹത്തോടു കരുതൽ കാണിച്ച സഖാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan) അനുശോചിച്ചു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണു കുഞ്ഞനന്തനെന്നാണു സിപിഎം അഭിപ്രായപ്പെട്ടത്.