കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിദേശ കറൻസികളുടെ ശേഖരം; പിണറായി പക പോക്കുകയാണെന്ന് കെഎം ഷാജി

എന്നാൽ വിജിലൻസ് കണ്ടെത്തിയ വിദേശ കറൻസികളുടെ ശേഖരം കുട്ടികളുടെ ശേഖരമാണെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 11:17 AM IST
  • അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിനെ തുടർന്ന് നടത്തിയ വിജിലൻസ് റെയ്ഡിലാണ് വിദേശ കറൻസികൾ കണ്ടെത്തിയിരിക്കുന്നത്.
  • വിദേശ കറൻസികൾ കൂടാതെ 50 ലക്ഷം രൂപയും അദ്ദേഹത്തിൻറെ കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
  • എന്നാൽ വിജിലൻസ് കണ്ടെത്തിയ വിദേശ കറൻസികളുടെ ശേഖരം കുട്ടികളുടെ ശേഖരമാണെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം.
  • മുഖ്യമന്ത്രി പിണറായി വിജയൻ പക പോക്കുകയായണെന്നും ബാങ്ക് മൂന്ന് ദിവസം അവധി ആയതിനാലാണ് പണം കൈയിൽ വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിദേശ കറൻസികളുടെ ശേഖരം; പിണറായി പക പോക്കുകയാണെന്ന് കെഎം ഷാജി

കണ്ണൂർ:  കെഎം ഷാജിയുടെ (KM Shaji) വീട്ടിൽ നിന്ന് വിദേശ കറൻസികളുടെ ശേഖരം പിടികൂടി. അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിനെ തുടർന്ന് നടത്തിയ വിജിലൻസ് റെയ്ഡിലാണ് വിദേശ കറൻസികൾ കണ്ടെത്തിയിരിക്കുന്നത്. എംഎൽഎയുടെ കണ്ണൂരും കോഴിക്കോടുമുള്ള രണ്ട് വീടുകളിലും വിജിലൻസ് റെയ്ഡ് നടത്തിയിരിക്കുന്നു. വിദേശ കറൻസികൾ കൂടാതെ 50 ലക്ഷം രൂപയും അദ്ദേഹത്തിൻറെ കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

എന്നാൽ വിജിലൻസ് (Vigilance) കണ്ടെത്തിയ വിദേശ കറൻസികളുടെ ശേഖരം കുട്ടികളുടെ ശേഖരമാണെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. ഇത് കണ്ടെത്തിയതായി മഹാസറിൽ രേഖപ്പെടുത്തിയ ശേഷം കറൻസി ഷാജിയുടെ വീട്ടിൽ തന്നെ തിരിക്കെ വെച്ചിട്ടുണ്ട്. ഇത് കൂടാതെ 39000 രൂപയും, 72 രേഖകളും, 50 പവനോളം വരുന്ന സ്വർണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ 28 തവണ വിദേശ യാത്രകൾ ചെയ്തതിന്റെ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: KM Shaji: വരവിനേക്കാൾ കൂടുതൽ സമ്പാദ്യം ഷാജിക്കുണ്ടെന്ന് വിജിലൻസ് ഒൻപത് വർഷം കൊണ്ട് . 2,03,80,557 കോടി രൂപയുടെ സമ്പാദ്യം

എന്നാൽ വിജിലൻസ് റെയ്‌ഡിനെതിരെ ഗുരുതരമായ ആരോപണവുമായി കെഎം ഷാജി എംഎൽഎ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പക പോക്കുകയായണെന്നും ബാങ്ക് മൂന്ന് ദിവസം അവധി ആയതിനാലാണ് പണം കൈയിൽ വെച്ചതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പണം തിരിക്കെ നൽകേണ്ട അവസ്ഥ ഉണ്ടാകുമെന്നും കൂട്ടി ചേർത്തു.

കെഎം ഷാജി (KM Shaji) അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്‌ച രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഷാജിയുടെ മാലൂർ കുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്ത് പ്രവേശിച്ചു. ഇതേസമയം റെയ്ഡ് വീക്ഷിച്ച് കെഎം ഷാജി വീടിന് പുറത്തുണ്ടായിരുന്നു.

ALSO READ: കെ.എം ഷാജിക്കെതിരെയുള്ള കോഴ ആരോപണം: പരാതിക്കാരൻ മൊഴി നൽകി

കണ്ണൂർ (Kannur) ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചിരുന്നു. കെഎം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷ കാലയളവിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ഷാജിയുടെ കോഴിക്കോടുള്ള വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമാണം നടത്തിയെന്നായിരുന്നു അന്നുയർന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ഷാജിക്ക് കോർപറേഷൻ നിർദേശം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News