നെടുമ്പാശ്ശേരി വിമാനത്താവളം പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജം!

എയർപോർട്ട് കോവിഡ് കൺട്രോൾ റൂം വ്യാഴാഴ്ച 2 മണിക്ക് പ്രവർത്തനം ആരംഭിയ്ക്കും. 

Last Updated : May 6, 2020, 02:46 PM IST
നെടുമ്പാശ്ശേരി വിമാനത്താവളം  പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജം!

കൊച്ചി:എയർപോർട്ട് കോവിഡ് കൺട്രോൾ റൂം വ്യാഴാഴ്ച 2 മണിക്ക് പ്രവർത്തനം ആരംഭിയ്ക്കും. 

രണ്ട് ഡി.വൈ.എസ്.പി മാർക്കാണ് ഇതിന്‍റെ ചുമതല. ഇവരെ കൂടാതെ രണ്ട് സബ് ഇൻസ്പെക്ടർമാരും നാല് സിവിൽ പോലിസുദ്യോഗസ്ഥരും 
ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. 

വിമാനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ഇവിടെ ശേഖരിക്കും. 
അറൈവൽ ഗേറ്റിൽ മൂന്ന് സി.ഐമാരും, മൂന്ന് എസ്.ഐമാരും, ഏഴ് സിവിൽ പോലിസുദ്യോഗസ്ഥരും ഉണ്ടാകും. 
സാമൂഹ്യ അകലം പാലിച്ചേ ഇവിടെ ആളുകളെ നിർത്തുകയുള്ളു. 
അറൈവൽ ഏരിയയും മറ്റും പോലിസ് നിയന്ത്രണത്തിലായിരിക്കും. 

എയർ പോർട്ട് ചെക്ക് പോസ്റ്റ് ഏരിയയിലും പോലിസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. 
കർശന പരിശോധനയ്ക്കു ശേഷമേ വാഹനങ്ങൾ വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടൂ. 
വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധനക്കു ശേഷം പുറത്ത് വരുന്ന യാത്രക്കാരെ പോലിസ് അകമ്പടിയോടെയാണ് ക്വാറന്‍റെൻ 
ഇൻസ്റ്റിട്യൂഷനിൽ എത്തിക്കുക. 

പ്രവാസികളെ താമസിപ്പിക്കുവാൻ  പതിനാല് ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്തിട്ടുള്ളത്. 
യാത്രക്കാരെ കൊണ്ടു പോകുന്നതിന് പ്രത്യേക ടാക്സികൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
അഞ്ച് സീറ്റുള്ള വാഹനത്തില്‍ 2 യാത്രക്കാരും ഡ്രൈവറും മാത്രമാണ് ഉണ്ടാവുക. 
7 സീറ്റ് വാഹനത്തിൽ 4യാത്രക്കാരും ഡ്രൈവറും ഉണ്ടാകും. 

പോലീസുദ്യോഗസ്ഥരാണ് ഇവരെ ക്വാറന്‍റെൻ കേന്ദ്രങ്ങളില്‍  എത്തിക്കുക. 
ഇവിടെ ഇരുപത്തിനാല് മണിക്കൂറും പോലിസിന്‍റെ പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Trending News