കൊച്ചി: ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ നടപടി സ്വീകരിച്ച് കൊച്ചി കോര്‍പറേഷന്‍. കരാർ റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്താമാക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോർപ്പറേഷൻ കമ്പനിക്ക് കത്ത് നൽകി. ഇതു സംബന്ധിച്ച് മറുപടി നൽകാൻ കമ്പനിക്ക് അനുവധിച്ചിരിക്കുന്ന സമയം 10 ദിവസമാണ്.
കരാര്‍ റദ്ദാക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി നൽകി. കൊച്ചി കോര്‍പറേഷന് പരിധിയിലെ മാലിന്യസംസ്കരണ കേന്ദ്രമായ ബ്രഹ്മപുരത്ത് തീപ്പിടുത്തം ഉണ്ടായതിനു പിന്നാലെ വിവാദത്താലായ കമ്പനി ആണ് സോൺട.
ബ്രഹ്മപുരത്തെ ബയോമൈനിങ്ങിൽ സംഭവിച്ച വീഴ്ച്ച, ഉണ്ടായ തീപ്പിടുനത്തം എന്നിവ ചൂണ്ടിക്കാണിച്ചാണ് വിശധീകരണം തേടി നോട്ടീസ് നല്കിയിരിക്കുന്നത്. മറുപടി ലഭിച്ച ശേഷം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും. ഈ യോഗത്തില്‍ വെച്ചായിരിക്കും കരാര്‍ റദ്ദാക്കാനുള്ള തീരുമാനം സ്വീകരിക്കുക.
സർക്കാർ സോൺട കമ്പനിയെ അതിരുകടന്ന് സഹായിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ അതെല്ലാം വെറും ആരോപണം മാത്രമാണെന്നും നിയമപരമായ നടപടിക്രമങ്ങളിലൂടെ സോണ്‍ടയുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരുന്നതെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ആണ് കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടുത്തം ഉണ്ടായത്. നഗരത്തിലെങ്ങും ദിവസങ്ങളോളം വിഷപുക നിങഞ്ഞു നിന്നിരുന്നു. കൊച്ചി യിലെ പല മേഖലയിലേയും ജനങ്ങൾക്ക് വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ത്ഥ്യം അനുഭവപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...