കൊല്ലം: മൺറോ തുരുത്തിൽ സിപിഎം (CPM) പ്രവർത്തകനായ ഹോം സ്റ്റേ ഉടമയുടെ കൊലപാതകത്തിൽ രാഷ്ട്രീയമായി ബന്ധമില്ലെന്ന് പൊലീസ് (Kerala Police) റിപ്പോർട്ട്. കൊല്ലപ്പെട്ട് ഹോം സ്റ്റേ ഉടമയായ മണിലാൽ പ്രിതയായ അശോകനും തമ്മിൽ റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.
കൊലപാതകത്തിൽ രാഷ്ട്രീയ ബന്ധത്തിന് തെളിവുകളൊന്നും ലഭിച്ചില്ലയെന്ന് ആദ്യ മുതൽ തന്നെ പൊലീസ് ഉറച്ച് നിൽക്കുകയായിരുന്നു. പൊലീസ് തയ്യറാക്കിയ രണ്ട് റിപ്പോർട്ടുകളിലും കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് തന്നൊണ് പറഞ്ഞിരിക്കുന്നത്.
Also Read: രാവിലെ എണീക്കാന്‍ വൈകിയ മകളോട് ഒരു പിതാവ് ചെയ്തത്....
ഡിസംബർ ആറിന് രാത്രിയിൽ മൺറോ തുരത്തിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസന് സമീപത്ത് വെച്ചാണ് മണിലാൽ കുത്തേറ്റ് മരിക്കുന്നത്. സിപിഎം പ്രവർത്തകനായ മണിലാല്ലിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് (Political Murder) ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. പ്രതിയായ അശോകന് ബിജെപി (BJP) പ്രവർത്തകനായതിനാൽ സിപിഎം ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറപ്പിച്ചു. മുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാന നേതാക്കൾ വൻ പ്രതിഷേധമായിരുന്നു ഉയർത്തിയിരുന്നത്. എന്നാൽ സിപിഎമ്മന്റെ വാദിത്തെ തള്ളിയാണ് പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
Aslo Read: കല്ല്യാണത്തിന് സമ്മതിച്ചില്ല: യുവാവ് കാമുകിയുടെ അച്ഛനെ കൊലപ്പെടുത്തി
അതേസമയം സിപിഎം പൊലീസിന്റെ റിപ്പോട്ടിനെ തള്ളി രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ രാഷ്ട്രീയ കൊലപാതകത്തിനുള്ള സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് കൊല്ലം റൂറൽ എസ്പി പറഞ്ഞു. അശോകനേയും പ്രതിയെ ഓട്ടോയിൽ രക്ഷപ്പെടാൻ സഹായിച്ച സത്യനെന്നയാളിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.