Konni Pallippady Accident: കോന്നി പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കയറി അപകടം

പരിക്കേറ്റ 8 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 03:01 PM IST
  • പരിക്കേറ്റ 8 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ഗുരുതരം
  • ബസ് കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിന് കാരണം
Konni Pallippady Accident: കോന്നി പള്ളിപ്പടിയിൽ  കെഎസ്ആർടിസി ബസ് ഇടിച്ച് കയറി അപകടം

പത്തനംതിട്ട: കോന്നി പള്ളിപ്പടിയിൽ  കെഎസ്ആർടിസി ബസ് ഇടിച്ച് കയറി.  ഇവിടെയുണ്ടായിരുന്ന കമാനം ബസിന് മുകളിലേക്ക് പതിച്ചു. ബസിലുണ്ടായിരുന്ന നിരവധി പേർക്കാണ് അപകടകടത്തിൽ പരിക്കേറ്റത്.

പരിക്കേറ്റ 8 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ഗുരുതരം.ബസ് കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിന് കാരണം.

കാറിനും കാര്യമായ കേട് പാട് സംഭവിച്ചിട്ടുണ്ട്. ബസ് വെട്ടിപ്പൊളിച്ചാണ് ബസിൻറെ ഡ്രൈവറിനെ അടക്കം പുറത്തെടുത്തത്.  പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചസമയമായതിനാൽ ബസിൽ തിരക്ക് കുറവായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News