കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; വിനോദ യാത്ര പോയത് ഔദ്യോഗികമായി അവധിയെടുത്തവരെന്ന് കലക്ടറുടെ റിപ്പോർട്ട്

കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 10:30 AM IST
  • ഔദ്യോഗികമായി അവധി എടുത്തവരാണ് ഉല്ലാസ യാത്ര പോയ ജീവനക്കാരെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
  • അതേസമയം കൂട്ട അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
  • ഇനി റിപ്പോർട്ടിൻ മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; വിനോദ യാത്ര പോയത് ഔദ്യോഗികമായി അവധിയെടുത്തവരെന്ന് കലക്ടറുടെ റിപ്പോർട്ട്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകി ജില്ലാ കലക്ടർ. ഔദ്യോഗികമായി അവധി എടുത്തവരാണ് ഉല്ലാസ യാത്ര പോയ ജീവനക്കാരെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം കൂട്ട അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഇനി റിപ്പോർട്ടിൻ മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.  

അതേസമയം കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കിയേക്കും. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം. 

Also Read: Crime: ഗവർണർക്ക് വധഭീഷണി സന്ദേശം: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

 

കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് മൂന്നാറിൽ വിനോദ യാത്ര പോയത്. 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകിയിരുന്നില്ല. സംഭവം അറിഞ്ഞെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ഷുഭിതനായതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. സംഭവത്തിൽ എംഎൽഎയും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് പോരും വിമർശനങ്ങളുമുണ്ടായി. 

ജീവനക്കാരുടെ വിനോദയാത്ര വിവാദമാക്കിയത് എംഎൽഎ ആണെന്നും അതുവഴി സിപിഐയുടെ കൈയ്യിലുള്ള റവന്യൂ വകുപ്പിനെ അപകീർത്തിപ്പെടുത്തിയെന്നുമാണ് സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഉയർന്ന പരാതി. ജനീഷ് കുമാർ എംഎൽഎ തഹസിൽദാരുടെ കസേരയിൽ ഇരുന്നതും രേഖകൾ പരിശോധിച്ചതും ശരിയായില്ലെന്ന് സിപിഐ നേതൃത്വം നിലപാടെടുത്തതോടെ സിപിഎം ജില്ലാ സെക്രട്ടറി എംഎൽഎയെ ന്യായീകരിച്ച് രംഗത്തെത്തി. എന്നാൽ ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ മറുപടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News