Kollam Doctor Murder: ഡോ. വന്ദനയുടെ കൊലപാതകം; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് ഹൈക്കോടതി, രൂക്ഷ വിമർശനം

പോലീസിനെയല്ല മറിച്ച് സംവിധാനത്തിന്റെ പരാജയമാണ് വന്ദനയുടെ മരണത്തിന് കാരണമെന്ന് ഹൈക്കോടതി പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : May 11, 2023, 11:51 AM IST
  • ഡോക്ടറുടെ കൊലപാതകം സംബന്ധിച്ച് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
  • കാര്യങ്ങൾ ഈ സ്ഥിതിയിലാണ് പോകുന്നതെങ്കിൽ മജിസ്ട്രേറ്റിനെ പ്രതി ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമർശിച്ചു.
  • സർക്കാർ ഈ വിഷയത്തെ അലസമായി കാണരുതെന്നും സിസ്റ്റമാറ്റിക് ഫെയിലിയറാണ് ഇപ്പോൾ സംഭവിച്ചതെന്നും കോടതി പറഞ്ഞു.
Kollam Doctor Murder: ഡോ. വന്ദനയുടെ കൊലപാതകം; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് ഹൈക്കോടതി, രൂക്ഷ വിമർശനം

കൊച്ചി: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ വന്ദന മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇന്നും ഡോക്ടർമാർ സമരത്തിലല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. എത്രയോ പേർ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നും ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യുമെന്നും കോടതി ആരാഞ്ഞു. ഡോക്ടർമാർ ഇപ്പോൾ നടത്തുന്നത് ഒന്നും നേടിയെടുക്കാനുള്ള സമരമല്ലെന്നും ഇത് ഭയം കൊണ്ടുണ്ടായതാണെന്നും കോടതി പറഞ്ഞു. വിഷയം കൂടുതൽ വഷളാകാതെ നോക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി. 

ഡോക്ടറുടെ കൊലപാതകം സംബന്ധിച്ച് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ ഈ സ്ഥിതിയിലാണ് പോകുന്നതെങ്കിൽ മജിസ്ട്രേറ്റിനെ പ്രതി ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമർശിച്ചു. സർക്കാർ ഈ വിഷയത്തെ അലസമായി കാണരുതെന്നും സിസ്റ്റമാറ്റിക് ഫെയിലിയറാണ് ഇപ്പോൾ സംഭവിച്ചതെന്നും കോടതി പറഞ്ഞു. പോലീസിനെ കുറ്റം പറഞ്ഞതല്ലെന്നും കോടതി കൂട്ടിച്ചേർത്തു. പ്രകടമായ വ്യത്യാസം പ്രതി സന്ദീപിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നിട്ടും പോലീസ് കാവൽ ഇല്ലാതെ ഇയാളെ എന്തിന് ഡോക്ടറുടെ മുന്നിലെത്തിച്ചെന്നും കോടതി ചോദിച്ചു. 

Also Read: Doctor Vandana Death: ഡോ വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് കോട്ടയത്തെ വീട്ടിൽ

 

സംവിധാനത്തിന്റെ പരാജയം മൂലമാണ് വന്ദനയ്ക്ക് ജീവൻ നഷ്ടമായത്. വന്ദനയുടെ മാതാപിതാക്കളെ തീരദുഃഖത്തിലാക്കിയതും ഇതേ സംവിധാനം കാരണം തന്നെയാണ്. സംഭവത്തെ കുറിച്ച് എഡിജിപി അജിത്കുമാർ ഓൺലൈനായി വീഡിയോ പ്രസന്‍റേഷൻ നടത്തി. നടന്ന കാര്യത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നാല്‍ സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന്  കോടതി പറഞ്ഞു. ആശുപത്രിയിൽ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News