കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാരൂഖിന്റെ കരൾ പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തി. രക്ത പരിശോധനയിൽ ചെറിയ സംശയം തോന്നിയതിനാലാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധന നടത്തിയത്. ഇയാളുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം നേരത്തെ തന്നെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചിരുന്നു.
പരസ്പരവിരുദ്ധമായ മൊഴികളാണ് ഷാരൂഖ് സെയ്ഫി നൽകുന്നതെന്നാണ് വിവരം. മറ്റൊരാൾ നൽകിയ ഉപദേശമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഇയാൾ മഹാരാഷ്ട്ര എടിഎസിനോട് പറഞ്ഞിരുന്നത്. എന്നാൽ തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പോലീസിന് നൽകിയ മൊഴി. കേരളത്തിലേക്ക് വരുമ്പോൾ മുംബൈ വരെ ഒരാൾ തന്നോടൊപ്പം ഉണ്ടായിരുന്നതായി ഷാരൂഖ് ആദ്യം പറഞ്ഞിരുന്നു. പക്ഷേ പിന്നീട് ഇത് തിരുത്തി.
Also Read: A.K Antony: മകൻറേത് തെറ്റായ തീരുമാനം, വേദനയുണ്ടാക്കി; വികാരാധീനനായി എ.കെ ആൻറണി
എന്തിന് കേരളത്തിലെത്തി ആക്രമണം നടത്തിയെന്നതിനെക്കുറിച്ചും ഷാരൂഖ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് കരുതുന്നില്ല. വിശദമായി ചോദ്യം ചെയ്താലെ ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് സൂചന ലഭിക്കൂ. മുൻപ് കേരളത്തിൽ എത്തിയിട്ടില്ലെന്ന് പറഞ്ഞതും പോലീസ് വിശ്വസിച്ചിട്ടില്ല. കേരളത്തിൽ എത്തിയ ശേഷമാണ് ഇയാൾ മൂന്ന് കുപ്പി പെട്രോൾ വാങ്ങിയത്. കയ്യിലുണ്ടായിരുന്ന ലൈറ്ററുപയോഗിച്ച് തീയിട്ടു. ആക്രമണത്തിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയ പ്രതി ആരും കാണാതെ പ്ലാറ്റ്ഫോമിൽ നിന്നു. തുടർന്ന് പുലർച്ചെയുള്ള മരുസാഗർ അജ മീറിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...