വീണ്ടും ​സുരക്ഷാ വീഴ്ച, കുതിരവട്ടത്ത് നിന്ന് 17കാരി ചാടിപ്പോയി

ഇന്നലെ വൈകിട്ട് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത് ചാടിപ്പോയ യുവാവിനെ ഷൊർണൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുതിരവട്ടത്ത് നിന്ന് ഒരു സ്ത്രീയും പുരുഷനും ചാടിപ്പോയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 08:19 AM IST
  • കഴിഞ്ഞ ദിവസം കുതിരവട്ടത്ത് നിന്ന് ഒരു സ്ത്രീയും പുരുഷനും ചാടിപ്പോയിരുന്നു.
  • ഒരേ കോംപൗണ്ടിലെ രണ്ടു കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരാണ് ഇവർ.
  • മലപ്പുറം സ്വദേശിയായ സ്ത്രീയെ മലപ്പുറത്ത് നിന്ന് തന്നെ കണ്ടെത്തി.
  • നടക്കാവ് സ്വദേശിയായ പുരുഷനെ കോഴിക്കോട് ന​ഗരത്തിൽ നിന്നുമാണ് കണ്ടെത്തിയത്.
വീണ്ടും ​സുരക്ഷാ വീഴ്ച, കുതിരവട്ടത്ത് നിന്ന് 17കാരി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ വീണ്ടും ​ഗുരുതരമായ സുരക്ഷാ വീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്തേവാസി കൊല്ലപ്പെട്ട അഞ്ചാം വാർഡിൽ നിന്നാണ് 17കാരി ഓട് പൊളിച്ച് ചാടിപ്പോയത്. 

അതേസമയം ഇന്നലെ വൈകിട്ട് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത് ചാടിപ്പോയ യുവാവിനെ ഷൊർണൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുതിരവട്ടത്ത് നിന്ന് ഒരു സ്ത്രീയും പുരുഷനും ചാടിപ്പോയിരുന്നു. ഒരേ കോംപൗണ്ടിലെ രണ്ടു കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരാണ് ഇവർ. മലപ്പുറം സ്വദേശിയായ സ്ത്രീയെ മലപ്പുറത്ത് നിന്ന് തന്നെ കണ്ടെത്തി. നടക്കാവ് സ്വദേശിയായ പുരുഷനെ കോഴിക്കോട് ന​ഗരത്തിൽ നിന്നുമാണ് കണ്ടെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News