Kochi: സംഗീത നാടക അക്കാദമിയിലെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ തന്‍റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെ കുറിച്ച് പ്രതികരിച്ച് KPAC ലളിത. പത്രക്കുറിപ്പിനെ കുറിച്ച് കലാഭവന്‍ മണി(Kalabhavan Mani)യുടെ സഹോദരന്‍ RLV രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും kpac ലളിത പറഞ്ഞു.
READ ALSO | കലാഭവൻ മണിയെ കൊന്നതല്ലെന്ന് സിബിഐ
ഇനി ഈ വിഷയത്തില്‍ ഭൂകമ്പ൦ ഉണ്ടാക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. നൃത്തത്തില്‍ പങ്കെടുക്കാന്‍ രാമകൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞാണ് KPAC ലളിത(KPAC Lalitha)യുടെ പേരില്‍ പത്രക്കുറിപ്പ് പുറത്തിറങ്ങിയത്. ലളിതചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയാകുമെന്നും രാമ കൃഷ്ണന്‍ ഇതിനു പിന്നാലെ പറഞ്ഞിരുന്നു.
ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും രാമകൃഷ്ണന്‍ (RLV Ramakrishnan)പറഞ്ഞിരുന്നു. അമിത അളവില്‍ ഉറക്കഗുളിക ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ആര്‍എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കലാഭവന്‍ മണിയുടെ കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗ്രഹത്തിലാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
READ ALSO | Viral Video: ഇത് കലാഭവന്‍ മണിയ്ക്കുള്ള ആദരം!!
സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈനായി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി തേടിയിരുന്നെങ്കിലും അത് നിഷേധിക്കുകയും അധികൃതര്‍ അധിക്ഷേപിക്കുകയും ചെയ്തതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരണയായതെന്നു രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.