പി.സി വിഷ്ണുനാഥിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്ന് വി.ഡി സതീശന്‍

പി.സി വിഷ്ണുനാഥിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി വി.ഡി സതീശന്‍. കെ.പി.സി.സി പട്ടികയില്‍ നിന്ന് പി.സി. വിഷ്ണുനാഥിന്‍റെ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴാണ് വിഷ്ണുനാഥിന് പരസ്യപിന്തുണയുമായി വി.ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്. 

Last Updated : Oct 28, 2017, 03:27 PM IST
പി.സി വിഷ്ണുനാഥിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പി.സി വിഷ്ണുനാഥിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി വി.ഡി സതീശന്‍. കെ.പി.സി.സി പട്ടികയില്‍ നിന്ന് പി.സി. വിഷ്ണുനാഥിന്‍റെ പേര് ഒഴിവാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴാണ് വിഷ്ണുനാഥിന് പരസ്യപിന്തുണയുമായി വി.ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്. 

നിലവില്‍ എ.ഐ.സി.സി അംഗമാണ് പി.സി വിഷ്ണുനാഥ്. കേരളത്തിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്‍റെ പേരില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് വെറും വാര്‍ത്തകളാണ്. വിഷ്ണുനാഥിനെ ഒഴിവാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഇനി ശ്രമിച്ചാലും നടക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. 

പട്ടികയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ വി.ഡി സതീശന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കെ.പി.സി.സിയില്‍ അംഗമാകുന്നത് വലിയ അധികാര സ്ഥാനമാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് അതൊരു 'പ്രിവിലജ്' ആണെന്നും വി.ഡി സതീഷന്‍ അഭിപ്രായപ്പെട്ടു. 

മുതിര്‍ന്ന നേതാക്കളെയും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംതുലിതമായ പട്ടികയാകും പുറത്തുവിടുകയെന്നും അദ്ദേഹം അറിയിച്ചു. 

ബി.ജെ.പിയെ പ്രീണിപ്പിക്കുന്ന നടപടികളാണ് സംസ്ഥാനസര്‍ക്കാരിന്‍റേത് എന്ന് രൂക്ഷമായി വിമര്‍ശിച്ച വി.ഡി സതീശന്‍ ഏത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായാണ് സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നതെന്നും സംശയം ഉന്നയിച്ചു. ബി.ജെ.പിയെ കേരളത്തിലെ മുഖ്യപ്രതിപക്ഷമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. 

Trending News