സാനിറ്റൈസര്‍ ക്ഷാമം ഇനിയില്ല!

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ലോകമൊട്ടാകെയുള്ള ജനങ്ങള്‍.

Last Updated : Mar 14, 2020, 04:49 PM IST
സാനിറ്റൈസര്‍ ക്ഷാമം ഇനിയില്ല!

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ലോകമൊട്ടാകെയുള്ള ജനങ്ങള്‍.
കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും അനിവാര്യമായ രണ്ട് സാധനങ്ങളാണ് സാനിറ്റൈസറുകളും മാസ്കുകളും.

ആവശ്യക്കാര്‍ കൂടിയതോടെ ഇവയ്ക്ക് ക്ഷാമവും കൂടി. ഇപ്പോഴിതാ, ആ ക്ഷാമത്തിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) .

ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മ്മിച്ച്  കെഎസ്ഡിപി വിപണിയിലെത്തിക്കും.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിനു 150 മുതൽ 200 രൂപ വരെ വിലയുള്ളപ്പോൾ 1/2 ലിറ്റർ സാനിറ്റൈസറിനു കെഎസ്ഡിപി ഈടാക്കുന്നത് 125 രൂപയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ എന്നിവരാണ്‌ ഇക്കാര്യം ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവച്ചിട്ടുള്ളത്. നിലവില്‍ സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെങ്കിലും കൊറോണ പടരുന്ന സാഹചര്യത്തില്‍ വിപണിയിലെ ക്ഷാമം അകറ്റാനായാണ് കെഎസ്ഡിപിയുടെ പുതിയ നീക്കം.

ഇതിന്‍റെ ആദ്യ ഘട്ടം, അതായത് 500 മില്ലി വരുന്ന 500 ബോട്ടിലുകള്‍ കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ കെഎസ്ഡിപി എത്തിച്ചു കഴിഞ്ഞു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌:

വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു. ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടിലും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടിലും നിര്‍മ്മിച്ച് വിപണിയിലെത്തിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിനു 150 മുതൽ 200 രൂപ വരെ വിലയുള്ളപ്പോൾ 1/2 ലിറ്റർ സാനിറ്റൈസറിനു കെഎസ്ഡിപി ഈടാക്കുന്നത് 125 രൂപയാണ്.

ഇപി ജയരാജന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌:

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കിയത്. നിലവില്‍ സാനിറ്റൈസര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍, കൊറോണ പടരുന്ന സാഹചര്യത്തില്‍ വിപണിയില്‍ സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കുന്നതിനാണ് കെഎസ്ഡിപിയില്‍ നിര്‍മ്മാണം തുടങ്ങിയത്. കെ എസ് ഡി പിയിലെ തന്നെ വിദഗ്ധരാണ് സാനിറ്റൈസറിന്റെ കോമ്പിനേഷന്‍ തയ്യാറാക്കിയത്. ശനിയാഴ്ചയോടെ രണ്ടായിരം ബോട്ടില്‍ പൂര്‍ത്തിയാകും. പത്തു ദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍ ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനു (കെ.എം.എസ്.സി.എല്‍) വേണ്ടി ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച അയച്ചു. 500 മില്ലി വരുന്ന 500 ബോട്ടിലുകളാണ് കെ.എം.എസ് സി.എല്‍ വെയര്‍ഹൗസുകളില്‍ എത്തിച്ചത്. പൊതുവിപണിയില്‍ 100 മില്ലി സാനിറ്റൈസറിന് 150 മുതല്‍ 200 രൂപ വരെയാണ് വില. എന്നാല്‍ കെഎസ്ഡിപി ഉല്‍പാദിപ്പിക്കുന്ന അര ലിറ്റര്‍ സാനിറ്റൈസറിന് 125 രൂപമാത്രമാണ് വില. -ഇപി ജയരാജന്‍ ഫേസ്ബുക്ക്‌ പേജില്‍ കുറിച്ചു.

Trending News